ക്രൊയേഷ്യന്‍ താരം മാര്‍ക്കോ ലെസ്കോവിച്ച് ബ്ലാസ്റ്റേഴ്സില്‍

By Web TeamFirst Published Sep 16, 2021, 7:25 PM IST
Highlights

ക്രൊയേഷ്യന്‍ ടോപ്പ് ഡിവിഷനില്‍ 150ലധികം മത്സരങ്ങളുടെ പരിചയ സമ്പത്തുണ്ട് ലെസ്കോവിച്ചിന്. പ്രൊഫഷണൽ കരിയറിലെ വിവിധ ക്ലബ്ബുകളിലായി 221 മത്സരങ്ങളില്‍ 21 ഗോള്‍ നേടി.

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഒരു ക്രൊയേഷ്യന്‍ താരം. ജിഎന്‍കെ ഡൈനാമോ സാഗ്രെബിന്‍റെ പ്രതിരോധതാരം മാര്‍ക്കോ ലെസ്കോവിച്ച് ആണ് ബ്ലാസ്റ്റേഴ്സിൽ ചേര്‍ന്നത്. സീസണില്‍ ടീമിലെത്തുന്ന ആറാമത്തെ വിദേശ താരമാണ്, യുവേഫ യൂറോപ്പ  ലീഗിൽ കളിച്ചിട്ടുള്ള 30കാരന്‍ ആയ ലെസ്കോവിച്ച്.

ക്രൊയേഷ്യന്‍ ടോപ്പ് ഡിവിഷനില്‍ 150ലധികം മത്സരങ്ങളുടെ പരിചയ സമ്പത്തുണ്ട്. പ്രൊഫഷണൽ കരിയറിലെ വിവിധ ക്ലബ്ബുകളിലായി 221 മത്സരങ്ങളില്‍ 21 ഗോള്‍ നേടി. ക്രൊയേഷ്യന്‍ ദേശീയ ടീമിൽ നാല് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 2014ല്‍ അര്‍ജന്‍റീനക്കെതിരായ മത്സരത്തിലാണ് ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചത്.

Marko's mission is clear! 👊🏽 pic.twitter.com/U0SZK28GkP

— K e r a l a B l a s t e r s F C (@KeralaBlasters)

ബ്ലാസ്‌റ്റേഴ്‌സിലേക്ക് വരുന്നതില്‍ സന്തോഷമുണ്ടെന്ന് ലേസ്‌കോവിച്ച് പറഞ്ഞു. ഒരുമിച്ച് ജയിച്ച് തുടങ്ങുന്നതിനായി കാത്തിരിക്കാനാവുന്നില്ല എന്നും -ലേസ്‌കോവിച്ച് പറഞ്ഞു. ഇതോടെ സീസണിലെ വിദേശ താരങ്ങളുടെ റിക്രൂട്ട്മെന്‍റ് പൂര്‍ത്തിയായി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!