ഡ്യൂറന്‍ഡ് കപ്പ്: 10 പേരുമായി പൊരുതിയിട്ടും ആദ്യ ജയം സ്വന്തമാക്കി ഗോകുലം

By Web TeamFirst Published Sep 16, 2021, 6:28 PM IST
Highlights

48ആം മിനിറ്റിൽ എമിൽ ബെന്നി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ, 10 പേരുമായാണ് ഗോകുലം തുടര്‍ന്ന് കളിച്ചത്.

ബംഗലൂരു: ഡ്യുറന്‍ഡ് കപ്പിൽ ഗോകുലം കേരളത്തിന് ആദ്യജയം. ടൂര്‍ണമെന്‍റിലെ രണ്ടാം മത്സരത്തിൽ, ഐഎസ്എൽ ടീമായ ഹൈദരാബാദ് എഫ്സിയെ ഗോകുലം തോൽപ്പിച്ചു. മറുപടിയല്ലാത്ത ഒരു ഗോളിനാണ് ഗോകുലത്തിന്‍റെ ജയം. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഘാന ഫോര്‍വേഡ് റഹീം ഒസുമാനു ആണ് വിജയഗോള്‍ നേടിയത്.

രണ്ട് കളിയിൽ റഹീമിന്‍റെ രണ്ടാം ഗോളാണിത്. 48ആം മിനിറ്റിൽ എമിൽ ബെന്നി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ, 10 പേരുമായാണ് ഗോകുലം തുടര്‍ന്ന് കളിച്ചത്. ജയത്തോടെ രണ്ട് കളിയിൽ ഗോകുലത്തിന് 4 പോയിന്‍റ് ആയി. ആദ്യ കളിയിൽ ഗോകുലം, ആര്‍മി റെഡിനെതിരെ സമനില വഴങ്ങിയപ്പോള്‍, ഹൈദരാബാദ് ആസം റൈഫിള്‍സിനെ മറുപടിയില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്തിരുന്നു.

ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഈ മാസം 20ന് ഗോകുലം അസം റൈഫിള്‍സിനെ നേരിടും. നാലു ഗ്രൂപ്പുകളുള്ള ടൂര്‍ണമെന്‍റില്‍ ആദ്യ രണ്ട് ടീമുകള്‍ മാത്രമാണ് ക്വാര്‍ട്ടറിലെത്തുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!