Dani Alves snubs Lionel Messi : ഡാനി ആല്‍വസ് ചതിച്ചാശാനെ; ലിയോണല്‍ മെസിയില്ലാതെ ബാഴ്‌സലോണ സ്വപ്‌ന ടീം

Published : Jan 09, 2022, 10:21 AM ISTUpdated : Jan 09, 2022, 10:31 AM IST
Dani Alves snubs Lionel Messi : ഡാനി ആല്‍വസ് ചതിച്ചാശാനെ; ലിയോണല്‍ മെസിയില്ലാതെ ബാഴ്‌സലോണ സ്വപ്‌ന ടീം

Synopsis

ലിയോണൽ മെസിയെ ഒഴിവാക്കിയാണ് ആൽവസ് നാല് പ്രധാന പൊസിഷനുകളിലെ താരങ്ങളെ തിരഞ്ഞെടുത്തത്

ബാഴ്‌സലോണ: ബാഴ്‌സലോണ (Barcelona FC) ആരാധകരെ ഞെട്ടിച്ച് സീനിയര്‍ താരം ഡാനി ആൽവസ് (Dani Alves). ബ്രസീലിയൻ താരത്തിന്‍റെ ബാഴ്‌സലോണ സ്വപ്‌ന ടീമിൽ ക്ലബിന്‍റെ എക്കാലത്തെയും വലിയ ഗോള്‍ സ്‌കോററും ഇതിഹാസവുമായ ലിയോണൽ മെസിക്ക് (Lionel Messi) സ്ഥാനമില്ല.

അഞ്ചര വർഷത്തെ ഇടവേളയ്ക്ക് ശേഷം നവംബറിലാണ് ഡാനി ആൽവസ് ബാഴ്‌സലോണയിൽ തിരിച്ചെത്തിയത്. പരിശീലകൻ സാവി ഹെർണാണ്ടസ് ബാഴ്‌സയിലെത്തിച്ച ആദ്യതാരം കൂടിയാണ് ഡാനിൽ ആൽവസ്. കഴിഞ്ഞ ദിവസം ആൽവസ് ബാഴ്‌സലോണയുടെ എക്കാലത്തേയും മികച്ച നാല് താരങ്ങളടങ്ങിയ സ്വപ്‌ന ടീമിനെ തിരഞ്ഞെടുത്തു. ലിയോണൽ മെസിയെ ഒഴിവാക്കിയാണ് ആൽവസ് നാല് പ്രധാന പൊസിഷനുകളിലെ താരങ്ങളെ തിരഞ്ഞെടുത്തത്. സഹതാരങ്ങളായിരുന്ന വിക്‌ടർ വാൽഡസ് (ഗോള്‍കീപ്പര്‍), കാർലെസ് പുയോൾ(ഡിഫന്‍ഡര്‍), സാവി(മിഡ്‌ഫീല്‍ഡര്‍), സാമുവൽ എറ്റൂ(സ്‌ട്രൈക്കര്‍) എന്നിവരാണ് ബ്രസീലിയൻ ഡിഫൻഡറുടെ ബാഴ്സ ഡ്രീം ടീമിലുള്ളത്. 

ബാഴ്‌സലോണയ്ക്കായി അഞ്ച് സീസണിൽ കളിച്ചിട്ടുള്ള എറ്റൂ 199 മത്സരങ്ങളിൽ നിന്ന് 130 ഗോൾ നേടിയിട്ടുണ്ട്. ഗോൾകീപ്പർമാരുടെ അന്തകനായ സ്ട്രൈക്കർ എന്ന വിശേഷണത്തോടെയാണ് ആൽവസ് എറ്റൂവിനെ തന്‍റെ ഡ്രീം ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ ബാഴ്‌സലോണയുടെ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനാണ് ലിയോണല്‍ മെസി. 2008 മുതൽ 2016വരെ സഹതാരങ്ങളായ ആൽവസും മെസിയും ബാഴ്‌സയുടെ 23 കിരീട വിജയങ്ങളിൽ പങ്കാളിയായിട്ടുണ്ട്. 

38-ാം വയസില്‍ ബാഴ്‌സലോണയിലേക്കുള്ള തിരിച്ചുവരവ് അസിസ്റ്റോടെ ഗംഭീരമാക്കി കഴിഞ്ഞ ദിവസം ഡാനി ആല്‍വസ്. ഗ്രനാഡയ്‌ക്കെതിരെ ലൂക്ക് ഡിയോങ്ങിന്‍റെ ഗോളിന് വഴിതുറന്നത് ഡാനിയായിരുന്നു. അഞ്ചര വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് വിഖ്യാത താരം ബാഴ്‌സയില്‍ മടങ്ങിയെത്തിയത്. 

AFCON 2021 : ആരാവും വന്‍കരയുടെ രാജാക്കന്‍മാര്‍; ആഫ്രിക്കൻ ഫുട്ബോൾ കാർണിവലിന് ഇന്ന് കിക്കോഫ്

PREV
Read more Articles on
click me!

Recommended Stories

ചാമ്പ്യന്‍സ് ലീഗ്: ലിവര്‍പൂള്‍ ഇന്ന് ഇന്റര്‍ മിലാനെതിരെ, ശ്രദ്ധാകേന്ദ്രമായി സലാ
കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ