
സാവോപോളോ: ക്വാറന്റൈനിൽ കഴിയുകയാണെങ്കിലും ബ്രസീലിയൻ ഫുട്ബോൾ താരം ഡാനി ആൽവസ് തിരക്കിലാണ്. പാചകവും സംഗീതവുമൊക്കെ ആയാണ് ആൽവസ് സമയം ചെലവഴിക്കുന്നത്. കൊവിഡ് കാലത്ത് നിർബന്ധമായും വീട്ടിൽതന്നെ കഴിയണമെന്ന ആഹ്വാനത്തോടെയാണ് ഡാനി ആൽവസ് വീഡിയോ പുറത്തിറക്കിയത്.
നല്ല കാര്യങ്ങളിലൂടെ ഈ ദിവസങ്ങൾ പ്രയോജനപ്പെടുത്തണമെന്നും സാവോ പോളോയുടെ താരമായ ആൽവസ് പറയുന്നു. വീട്ടിൽ പാചക പരീക്ഷണങ്ങൾ നടത്തുന്ന ആൽവസ് വ്യായാവും മുടക്കുന്നില്ല. ഭാര്യ ജൊവാന സാന്‍സുമൊത്താണ് ആല്‍വസ് പാചകപരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മെക്സിക്കന്‍ ഭക്ഷണങ്ങളാണ് പ്രധാനമായും ആല്‍വസ് പാചകം ചെയ്തത്.
കൊവിഡ‍് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ബ്രസീലിലെ ഫുട്ബോൾ മത്സരങ്ങളെല്ലാം അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!