നീലക്കുപ്പായത്തില്‍ ഡേവിഡ് ലൂയിസ് തുടരും; ചെല്‍സി കരാര്‍ നീട്ടി

By Web TeamFirst Published May 11, 2019, 7:31 PM IST
Highlights

ഡേവിഡ് ലൂയിസുമായുള്ള കരാര്‍ ചെല്‍സി 2021വരെ നീട്ടി. 

ചെല്‍സി: ബ്രസീലിയന്‍ പ്രതിരോധ താരം ഡേവിഡ് ലൂയിസുമായുള്ള കരാര്‍ ചെല്‍സി 2021വരെ നീട്ടി. ചെല്‍സിയെ പ്രീമിയര്‍ ലീഗില്‍ ആദ്യ നാലിലും യൂറോപ്പ ലീഗില്‍ ഫൈനലിലും എത്തിച്ചതില്‍ ലൂയിസിന്‍റെ പ്രകടനം നിര്‍ണായകമായിരുന്നു. 

This geezer has signed a new contract! 📝

Congratulations, ! 👏

— Chelsea FC (@ChelseaFC)

ചെല്‍സിക്കായി ഈ സീസണില്‍ 48 മത്സരങ്ങള്‍ കളിച്ച ലൂയിസ് മൂന്ന് ഗോളുകള്‍ നേടി. ക്ലബില്‍ തുടരാനുള്ള അവസരം ലഭിച്ചത് അതിയായ സന്തോഷം നല്‍കുന്നു. ചെല്‍സിയെ ഇഷ്ടപ്പെടുന്നതായും ഒരു യുവതാരത്തെ പോലെ സ്വപ്‌നങ്ങള്‍ കാണുന്നതായും 32കാരനായ ലൂയിസ് പറഞ്ഞു. 
 

So happy to be here until 2021 !!! I love this club and I will always give my best for this shirt !! Thank you for all your support!! 💙💙💙 pic.twitter.com/g4Umq1v3Fd

— David Luiz (@DavidLuiz_4)
click me!