ഡെന്‍മാര്‍ക്ക് അത്ഭുത കുതിപ്പ് തുടരുന്നു; ചെക്ക് റിപ്പബ്ലിക്കിനെ മറികടന്ന് യൂറോ സെമിയില്‍

Published : Jul 04, 2021, 12:01 AM IST
ഡെന്‍മാര്‍ക്ക് അത്ഭുത കുതിപ്പ് തുടരുന്നു; ചെക്ക് റിപ്പബ്ലിക്കിനെ മറികടന്ന് യൂറോ സെമിയില്‍

Synopsis

 തോമസ് ഡെലേനി, കാസ്പര്‍ ഡോള്‍ബര്‍ഗ് എന്നിവരാണ് ഡെന്‍മാര്‍ക്കിന്റെ ഗോളുകള്‍ നേടിയത്. പാട്രിക് ഷിക്കിന്റെ വകയായിരുന്നു ചെക്കിന്റെ ഏക ഗോള്‍.

ബാകു: ചെക്ക് റിപ്പബ്ലിക്കിനെ മറികടന്ന് ഡെന്‍മാര്‍ക്ക് യൂറോ കപ്പിന്റെ സെമിയില്‍ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഡെന്‍മാര്‍ക്കിന്റെ ജയം. തോമസ് ഡെലേനി, കാസ്പര്‍ ഡോള്‍ബര്‍ഗ് എന്നിവരാണ് ഡെന്‍മാര്‍ക്കിന്റെ ഗോളുകള്‍ നേടിയത്. പാട്രിക് ഷിക്കിന്റെ വകയായിരുന്നു ചെക്കിന്റെ ഏക ഗോള്‍. ഇംഗ്ലണ്ട്- യുക്രൈന്‍ മത്സരത്തിലെ വിജയികളെയാണ് ഡെന്‍മാര്‍ക്ക് സെമിയില്‍ നേരിടുക.

അഞ്ചാം മിനിറ്റില്‍ തന്നെ ഡാനിഷ് പട മുന്നിലെത്തി. ജെന്‍സ് സ്ട്രിഗര്‍ ലാര്‍സന്റെ കോര്‍ണറില്‍ തലവച്ചാണ് ഡെലേനി വല കുലുക്കിയത്. മാര്‍ക്ക് ചെയ്യാതെ നില്‍ക്കുകയായിരുന്ന് ഡെലേനിക്ക് കാര്യങ്ങള്‍ക്ക് ഏറെ എളുപ്പമായിരുന്നു. 16ാം മിനിറ്റില്‍ ഡെലേനിക്ക് ലീഡ് ഇരട്ടിപ്പിക്കാനുള്ള അവസരുമുണ്ടായിരുന്നു. എന്നാല്‍ താരം പന്ത് പുറത്തേക്കടിച്ചു. 22-ാം മിനിറ്റിലാണ് ചെക്കിന് തുറന്നൊരു അവസരം ലഭിക്കുന്നത്. എന്നാല്‍ ഡാനിഷ് ഗോള്‍ കീപ്പര്‍ കാസ്‌പെര്‍ ഷിമൈക്കിളിന്റെ പിഴവില്‍ നിന്നായിരുന്നു അത്. എങ്കിലും ചെക്കിന് മുതലാക്കാനായില്ല. 

44-ാം മിനിറ്റില്‍ ഡെന്‍മാര്‍ക്കിന്റെ രണ്ടാം ഗോളെത്തി. ഗോളിനേക്കാള്‍ സുന്ദരമായിരുന്നു അതിലേക്ക് നയിച്ച പാസ്. ജോക്വിം മഹ്ലെ ബോക്‌സിന്റെ ഇടത് വശത്ത് നിന്ന് പുറം കാലുകൊണ്ട് കൊടുത്ത പാസ് കാസ്പര്‍ ഡോള്‍ബര്‍ഗ് അനായാസം വലയിലാക്ി. വൈകാതെ ആദ്യ പകുതിക്ക് അവസാനമായി.

ചെക്കിന്റെ മറുപടി ഗോളോടെയാണ് രണ്ടാംപാതി ഉണര്‍ന്നത്. വ്‌ളാഡിമര്‍ കൗഫാലിന്റെ ക്രോസില്‍ പാട്രിക് ഷിക്കിന്റെ വോളി ഷിമൈക്കിളിനെ നിശ്ചചലനാക്കി. രണ്ടാംപാതിയില്‍ ചെക്ക് മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തു. കൂടുതല്‍ അവസരങ്ങളും അവരുണ്ടാക്കി. എന്നാല്‍ ഷിമൈക്കിളും ഡാനിഷ് പ്രതിരോധവും വിലങ്ങുതടിയായി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ അമരക്കാരൻ ആഷ്‌ലി വെസ്റ്റ്‌വുഡ്
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു, ഇറ്റലി ലോകകപ്പ് യോഗ്യതക്കരികെ; ഗ്യോക്കറസ് മാജിക്കിൽ സ്വീഡൻ