സ്‌പാനിഷ് ലാ ലിഗയിലെ എല്‍ ക്ലാസികോയില്‍ റയല്‍ മാഡ്രിഡിന് ജയം. ബാഴ്‌സലോണയുടെ തട്ടകത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു റയലിന്റെ ആവേശകരമായ ജയം. ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാബെ ഇരട്ട ഗോളുകളുമായി (41,87) തിളങ്ങി
ബാഴ്‌സലോണ: സ്‌പാനിഷ് ലാ ലിഗയിലെ എല്‍ ക്ലാസികോയില്‍ റയല്‍ മാഡ്രിഡിന് ജയം. ബാഴ്‌സലോണയുടെ തട്ടകത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു റയലിന്റെ ആവേശകരമായ ജയം. ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാബെ ഇരട്ട ഗോളുകളുമായി (41,87) തിളങ്ങി. റഫീഞ്ഞയാണ് ബാഴ്‌സയുടെ സ്‌കോറര്‍ (61). ലീഗില്‍ 10 മത്സരങ്ങളില്‍ 27 പോയിന്റുമായി ബാഴ്‌സലോണ ഒന്നാം സ്ഥാനത്ത്. 25 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടാം സ്ഥാനത്തും 24 പോയിന്റോടെ റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.
62000 ത്തോളം വരുന്ന നൗകാംപിലെ കാണികള്‍ക്ക് മുന്നില്‍ ഹാന്‍സി ഫ്‌ളിക്കിന്റെ ബാഴ്‌സലോണ ലാ ലിഗയില്‍ തുടരെ പത്ത് ജയങ്ങള്‍ എന്ന റെക്കോര്‍ഡ് ആഗ്രഹിച്ചിരുന്നു. 1968-69 കാലഘട്ടത്തില്‍ തുടരെ ഒമ്പത് ജയങ്ങള്‍ നേടി റയല്‍ മാഡ്രിഡ് സൃഷ്ടിച്ച റെക്കോര്‍ഡിനൊപ്പമെത്തിയിരുന്നു ബാഴ്‌സ. റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തിക്കൊണ്ട് റയലിന്റെ തുടര്‍ ജയങ്ങളുടെ റെക്കോര്‍ഡ് തകര്‍ക്കാനുള്ള ബാഴ്‌സയുടെ പദ്ധതി മൗറീഞ്ഞോയുടെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ പാളി. ബാഴ്‌സയുടെ തുടര്‍ ജയങ്ങള്‍ തടയുന്ന ശീലം മൗറീഞ്ഞോ പുറത്തെടുക്കുന്നതിനാണ് നൗകാംപ് സാക്ഷ്യം വഹിച്ചത്. കിലിയന്‍ എംബാപെയുടെ തകര്‍പ്പന്‍ ഫോം ആയിരുന്നു ബാഴ്‌സയുടെ പ്രതീക്ഷകള്‍ തകിടം മറിച്ചത്.
2024 ല്‍ പി എസ് ജിയില്‍ നിന്ന് റയലില്‍ ചേര്‍ന്നത് മുതല്‍ എല്‍ ക്ലാസികോയില്‍ എംബാപെയുടെ ഫോം മികച്ചതാണ്. ഏഴ് എല്‍ ക്ലാസികോ മത്സരങ്ങളില്‍ എട്ട് ഗോളുകളാണ് ഫ്രഞ്ച് സ്‌ട്രൈക്കര്‍ അടിച്ചുകൂട്ടിയത്. അതേമയം, എംബാപെ ഗോളടിച്ചാലും റയല്‍ ജയിക്കുന്ന സ്ഥിതി എല്‍ ക്ലാസികോയില്‍ ഉണ്ടാകാറില്ല. 2025 മെയില്‍ 4-3ന് റയല്‍ തോറ്റപ്പോള്‍ എംബാബെയുടെ ഹാട്രിക്ക് പാഴായിരുന്നു. എംബാപെ കളിച്ച ആദ്യത്തെ ആറ് എല്‍ ക്ലാസികോയില്‍ ഒരു ജയം മാത്രമാണ് താരത്തിന് ആസ്വദിക്കാന്‍ സാധിച്ചത്.
സീസണില്‍ എംബാബെ പതിനൊന്ന് ലാ ലിഗ ഗോളുകള്‍ നേടിക്കഴിഞ്ഞു. പതിമൂന്ന് ഗോളുകളുമായി ബാഴ്‌സയുടെ റഫീഞ്ഞയാണ് മുന്നിലുള്ളത്. സസ്‌പെന്‍ഷനിലായ വിനീഷ്യസ് ജൂനിയറിന് പകരമിറങ്ങിയ ലുനിന്‍ തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവെച്ചത് റയലിന് ആശ്വാസമായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK





