അസര്‍ബൈജാനിലെ ബാക്കുവില്‍ നടക്കുന്ന പ്രഥമ ഫിഫ അണ്ടര്‍ 15 ലോകകപ്പില്‍ ഇന്ത്യക്ക്‌ വിജയക്കുതിപ്പ്‌. കരുത്തരായ കാമറൂണിനെ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ പരാജയപ്പെടുത്തി ഇന്ത്യ ഗ്രൂപ്പ്‌ കെയില്‍ രണ്ടാം ജയം സ്വന്തമാക്കി.

ബാക്കു: അസര്‍ബൈജാനിലെ ബാക്കുവില്‍ നടക്കുന്ന പ്രഥമ ഫിഫ അണ്ടര്‍ 15 ലോകകപ്പില്‍ ഇന്ത്യക്ക്‌ വിജയക്കുതിപ്പ്‌. കരുത്തരായ കാമറൂണിനെ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ പരാജയപ്പെടുത്തി ഇന്ത്യ ഗ്രൂപ്പ്‌ കെയില്‍ രണ്ടാം ജയം സ്വന്തമാക്കി. പെനാല്‍റ്റി തടഞ്ഞത്‌ ഉള്‍പ്പടെ നിരവധി സേവുകള്‍ നടത്തിയ ഗോള്‍കീപ്പര്‍ ജെനിത്‌ നിംഗ്‌തോയം ആയിരുന്നു ഇന്ത്യയുടെ വിജയശില്‌പി. രണ്ട്‌ മത്സരങ്ങളില്‍ നിന്ന്‌ രണ്ട്‌ ജയവുമായി ഇന്ത്യ ഗ്രൂപ്പില്‍ മുന്നിട്ട്‌ നില്‍ക്കുന്നു.

ആദ്യ പകുതിയില്‍ വീണ രണ്ട്‌ സെല്‍ഫ്‌ ഗോളുകള്‍ കാരണം സ്‌കോര്‍ 1-1 ആയി. രണ്ടാം പകുതിയില്‍ ക്യാപ്‌റ്റന്‍ ആര്‍ ലാല്‍റെംറോത്‌ഫെല വിജയഗോള്‍ നേടി. കാമറൂണിന്റെ സെല്‍ഫ്‌ ഗോളില്‍ ഇന്ത്യയാണ്‌ ലീഡെടുത്തത്‌. കനത്ത മഴയില്‍ കുതിര്‍ന്ന ഗ്രൗണ്ടില്‍ ആദ്യ മിനിറ്റിലായിരുന്നു ഇന്ത്യയുടെ ലീഡ്‌ ഗോള്‍.

ദീപക്‌ സിംഗ്‌ ആരാംബാം എടുത്ത കോര്‍ണര്‍ കിക്ക്‌ ബോക്‌സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനിടെ കാമറൂണ്‍ താരം ഫറെയില്‍ എന്‍ഗോബോയുടെ തലയില്‍ തട്ടി വലയില്‍ കയറുകയായിരുന്നു (1-0). എന്നാല്‍, മുഹമ്മദ്‌ സൊഹില്‍ ഖാന്റെ സെല്‍ഫ്‌ ഗോള്‍ ആഫ്രിക്കന്‍ ടീമിന്‌ സമനിലയൊരുക്കി (1-1). ഇരുപതാം മിനിറ്റില്‍ എന്‍ഡാം മോക്തറിന്റെ ക്രോസ്‌ ഇന്ത്യന്‍ താരം മുഹമ്മദ്‌ സൊഹൈല്‍ ഖാന്റെ ദേഹത്ത്‌ തട്ടി വലയില്‍ കയറുകയായിരുന്നു.

27 ാം മിനിറ്റിലായിരുന്നു വിജയഗോള്‍. ദീപക്‌ നല്‍കിയ ലോ ക്രോസ്‌ ഇടംകാല്‍ കൊണ്ട്‌ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മനോഹരമായി ഫിനിഷ്‌ ചെയ്‌തു (2-1). 31 ാം മിനിറ്റില്‍ കാമറൂണിന്‌ പെനാല്‍റ്റി ലഭിച്ചു. ഹരൂണ അബ്ദുല്ലയെടുത്ത കിക്ക്‌ ഗോളി ജെനിത്‌ തടഞ്ഞുു, ജയം ഉറപ്പിച്ചു.

പരിശീലകന്‍ ബിബിയാനോ ഫെര്‍നാണ്ടസിന്റെ കീഴിലാണ്‌ ഇന്ത്യന്‍ ടീം ഫിഫ അണ്ടര്‍ 15 ലോകകപ്പില്‍ പങ്കെടുക്കുന്നത്‌. ആദ്യ മത്സരത്തില്‍ 4-2ന്‌ ലാവോസിനെ തോല്‍പ്പിച്ചിരുന്നു. 20 മിനിറ്റ്‌ വീതമുള്ള രണ്ട്‌ പകുതികളിലായിട്ടാണ്‌ കുട്ടികളുടെ ലോകകപ്പില്‍ മത്സരങ്ങള്‍ നടക്കുന്നത്‌.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK