
ബ്യൂണസ് ഐറിസ്: ലോകകപ്പ് പോരാട്ടങ്ങൾക്കൊരുങ്ങുന്ന അർജന്‍റീന ക്യാമ്പിൽ നിന്നും ആരാധകർക്ക് ആശ്വാസ വാർത്ത. ടീമിന്‍രെ വിശ്വസ്തനായ സൂപ്പർ ഗോള്‍ കീപ്പര്‍ എമിലിയാനോ മാർട്ടിനെസ് പരിക്കിൽ നിന്ന് പൂർണ്ണമുക്തനായി. ലോകകപ്പിൽ വരാനിരിക്കുന്ന അൾജീരിയക്കെതിരായ ആദ്യ മത്സരത്തിൽ അർജന്‍റീനയുടെ ഗോൾവല കാക്കാൻ 'ഡിബു' എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന മാർട്ടിനെസ് ഇറങ്ങും.
വലത് കൈക്കേറ്റ പരിക്കികാരണം മാര്‍ട്ടിനെസിന് ആദ്യ മത്സരങ്ങള്‍ നഷ്ടമാവുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ ആരാധകരുടെ ആശങ്കകളെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ടാണ് മാര്‍ട്ടിനെസ് ഫിറ്റ്നസ് വീണ്ടെടുത്തിരിക്കുന്നത്. യൂറോപ്പ ലീഗ് ഫൈനൽ മത്സരത്തിനിടെയായിരുന്നു എമിലിയാനോ മാർട്ടിനെസിന്‍റെ വലതുകൈയ്ക്ക് പരിക്കേൽക്കുന്നത്. പരിക്ക് ഗുരുതരമാണെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ അർജന്‍റീനിയൻ ആരാധകർ ആശങ്കയിലായിരുന്നു.
തുടർന്ന് കയ്യിൽ പ്രത്യേക ബാൻഡേജുമായാണ് താരം ദേശീയ ടീമിന്റെ പരിശീലന ക്യാമ്പിലേക്ക് എത്തിയത്. മെഡിക്കൽ സംഘത്തിന്‍റെ കർശന നിരീക്ഷണത്തിലായിരുന്ന മാര്‍ട്ടിനെസ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ കഠിനമായ പരിശീലനങ്ങൾക്കൊടുവിലാണ് ഇപ്പോൾ പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്തിരിക്കുന്നത്.
പരിക്ക് മാറിയതോടെ അൾജീരിയക്കെതിരായ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ മാർട്ടിനെസ് തന്നെയാവും അർജന്‍റീനയുടെ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പർ. വലിയ ടൂർണമെന്‍റുകളിൽ അപ്രതീക്ഷിത വെല്ലുവിളികൾ ഉയർത്താൻ കെൽപ്പുള്ള ടീമുകൾക്കെതിരെ മാർട്ടിനെസിന്‍റെ സാന്നിധ്യം അർജന്‍റീനയ്ക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. പെനൽറ്റി ഷൂട്ടൗട്ടുകളിലെ അഗ്രഗണ്യനായ മാർട്ടിനെസിന്‍റെ മടങ്ങിവരവ് മെസിക്കും സംഘത്തിനും കിരീടം നിലനിർത്താനുള്ള പോരാട്ടത്തിൽ വലിയ ഊർജ്ജമാകും നൽകുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!