
മ്യൂനിച്ച്: യുവേഫ നേഷന്‍സ് ലീഗില്‍ (UEFA Nations League) ഇന്ന് ഇംഗ്ലണ്ട്- ജര്‍മനി വമ്പന്‍ പോര്. ഇറ്റലിക്ക്, ഹംഗറിയാണ് എതിരാളികള്‍. രാത്രി 12.15നാണ് രണ്ട് മത്സരങ്ങളും. മരണഗ്രൂപ്പായ സിയില്‍ നിന്ന് ആര് മുന്നോട്ട് പോകുമെന്ന ആശങ്കയിലാണ് ആരാധകര്‍. മൂന്ന് മുന്‍ ലോക ചാംപ്യന്മാരുള്ള ഗ്രൂപ്പില്‍ ഹംഗറിയാണ് നിലവില്‍ ഒന്നാമത്. ജര്‍മനിയും ഇറ്റലിയും ആദ്യമത്സരത്തില്‍ സമനില വഴങ്ങിയപ്പോള്‍ ഇംഗ്ലണ്ട് ഹംഗറിയോട് തോറ്റു.
ജര്‍മ്മനിക്കെതിരെ (Germany) ഇറങ്ങുമ്പോള്‍ ജയമല്ലാതെ മറ്റൊരു ഫലവും ഇംഗ്ലണ്ട് ആഗ്രഹിക്കുന്നില്ല. ആക്രമിച്ച് കളിക്കാനാണ് ഗാരത് സൗത്ത് ഗേറ്റ് താരങ്ങള്‍ക്ക് നല്‍കുന്ന ഉപദേശം. ബ്രസീലും (Brazil) ജര്‍മനിയും എന്നും വെല്ലുവിളിയായ ടീമുകളെന്നും സൗത്ത് ഗേറ്റ്. പരിക്കേറ്റതിനാല്‍ പ്രതിരോധ താരങ്ങളായ മാര്‍ക് ഗേയിയും ഫിക്കായോ ടൊമോറിയും കളിക്കാത്തത് ഇംഗ്ലണ്ടിന് തിരിച്ചടിയാണ്.
തുടരെ 10 മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് ഹന്‍സി ഫ്‌ളിക്കിന്റെ ജര്‍മനി വരുന്നത്. തോമസ് മുള്ളര്‍, തിമോ വെര്‍ണര്‍, സെര്‍ജ് ഗ്‌നാബ്രി, ലെറോയ് സാനെ, ജോഷ്വാ കിമ്മിച്ച്, അന്റോണിയോ റൂഡിഗര്‍, മാനുവല്‍ നോയര്‍ തുടങ്ങി സൂപ്പര്‍താരങ്ങളെല്ലാം സജ്ജര്‍. ഹംഗറിയെ നേരിടാനിറങ്ങുന്ന ഇറ്റലിക്കും ജയിച്ചേ തീരൂ. ലോകകപ്പ് യോഗ്യത കൈവിട്ട ഇറ്റലി ഫിനലിസിമയില്‍ അര്‍ജന്റീനയോടും തോറ്റിരുന്നു. നേഷന്‍സ് ലീഗ് മാത്രമാണ് ഈ വര്‍ഷം ടീമിന്റെ പ്രതീക്ഷ. അവസാന അഞ്ച് മത്സരങ്ങളില്‍ നാലിലും ജയിച്ചാണ് ഹംഗറി വരുന്നത്.
കോലിക്ക് ഫോമിലേക്ക് മടങ്ങിയെത്താനുള്ള വഴി ഉപദേശിച്ച് മുന്‍ ഇന്ത്യന്‍ താരം
അതേസമയം, പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഫ്രാന്‍സിനെ ക്രൊയേഷ്യ സമനിലയില്‍ തളച്ചു. ഇരുടീമും ഓരോ ഗോള്‍ വീതം നേടി. അഡ്രിയാന്‍ റാബിയോട്ടിന്റെ ഗോളില്‍ മുന്നിലെത്തിയ ശേഷമാണ് ഫ്രാന്‍സ് സമനില വഴങ്ങിയത്. 83-ാം മിനുറ്റില്‍ ക്രമറിച്ചാണ് ക്രൊയേഷ്യയുടെ ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ ഡെന്‍മാര്‍ക്ക് ഒന്നിനെതിരെ രണ്ട് ഗോളിന് ഓസ്ട്രിയയെ തോല്‍പ്പിച്ചു. ഗ്രൂപ്പ് എയില്‍ ഡെന്‍മാര്‍ക്ക് ഒന്നും ഓസ്ട്രിയ രണ്ടും സ്ഥാനത്താണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!