പിക്വെ അടക്കമുള്ളവര്‍ തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്നും കോര്‍ടെസ് വെളിപ്പെടുത്തി. ഷക്കീറയുമായുള്ള ബന്ധം തുടരുമ്പോഴും ഇന്‍സ്റ്റഗ്രാം മെസഞ്ചറിലൂടെ പിക്വെ തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കാറുണ്ടായിരുന്നുവെന്നും കോര്‍ടെസ് പറയുന്നു.

റിയോ ഡി ജനീറോ: ബാഴ്സലോണയുടെ സ്പാനിഷ് താരം ജെറാര്‍ഡ് പിക്വെയും(Gerard Pique) ഗായിക ഷക്കീറയും(Shakira) തമ്മില്‍ വിവാഹമോചനം നേടുന്നുവെന്ന വാര്‍ത്തകള്‍ ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. പിന്നാലെ പിക്വെയുടെ വഴിവിട്ട ബന്ധങ്ങളാണ് വിവാഹമോചനത്തിന് പിന്നിലെന്നും വാര്‍ത്തകളെത്തി. ഇതിന് പിന്നാലെ ഫുട്ബോള്‍ താരങ്ങളുടെ വഴിവിട്ട ജീവിതത്തെക്കുറിച്ചുള്ള കഥകളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി.

എന്നാല്‍ പിക്വെ മാത്രമല്ല ബാഴ്സലോണ താരങ്ങളില്‍ പലരും തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്നും അങ്ങനെ ചെയ്യാത്ത രണ്ടുപേരെ ഉള്ളൂവെന്നും തുറന്നു പറയുകയാണ് ബ്രസീലിയന്‍ മോഡലായ സൂസി കോര്‍ടെസ്. ബാഴ്സലോണ താരങ്ങളായിരുന്ന ലിയോണല്‍ മെസിയും ഫിലിപ്പെ കൂട്ടീഞ്ഞോയുമാണ് ഒരിക്കല്‍ പോലും തനിക്ക് സന്ദേശങ്ങള്‍ അയക്കാത്തവരെന്നും കോര്‍ടെസ് പറഞ്ഞു.

അഞ്ചിന്‍റെ മൊഞ്ചില്‍ മെസി, റെക്കോര്‍ഡ്; എസ്റ്റോണിയക്കെതിരെ കൂറ്റന്‍ ജയവുമായി അര്‍ജന്‍റീന

പിക്വെ അടക്കമുള്ളവര്‍ തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്നും കോര്‍ടെസ് വെളിപ്പെടുത്തി. ഷക്കീറയുമായുള്ള ബന്ധം തുടരുമ്പോഴും ഇന്‍സ്റ്റഗ്രാം മെസഞ്ചറിലൂടെ പിക്വെ തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കാറുണ്ടായിരുന്നുവെന്നും കോര്‍ടെസ് പറയുന്നു. പിക്വെ എനിക്ക് നിരവധി തവണ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. ഷക്കീറയുടെ കാര്യത്തില്‍ എനിക്ക് സഹതാപമുണ്ട്. ബാഴ്സലോണ താരങ്ങളില്‍ എനിക്ക് ഒരു തവണ പോലും സന്ദേശം അയക്കാത്ത രണ്ടുപേര്‍ മെസിയും കൂടീഞ്ഞോയുമാണ്. അവര്‍ രണ്ടു പേരും നല്ല ഭര്‍ത്താക്കന്‍മാരും ഭാര്യമാരെ ബഹുമാനിക്കുന്നവരുമാണ്.

എന്നാല്‍ പിക്വെയുടെ ഭാര്യയായ ഷക്കീറ ഇത് അര്‍ഹിച്ചിരുന്നില്ല. ബാഴ്സ മുന്‍ പ്രസിഡന്‍റ് സാന്‍ഡ്രോ റോസല്‍ ഞങ്ങളുടെ പൊതുസുഹൃത്തായതിനാലാണ് ഞാന്‍ പിക്വെയുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചത്. പിന്നീട് അദ്ദേഹം എന്‍റെ ഫോണ്‍ നമ്പര്‍ ചോദിച്ചു. പിന്നീട് എനിക്ക് നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയക്കാറുണ്ടായിരുന്നു-കോര്‍ടെസ് പറഞ്ഞു.

നെയ്മറുടെ പെനല്‍റ്റിയില്‍ ജപ്പാനെ വീഴ്ത്തി ബ്രസീല്‍

45കാരിയായ ഷക്കീറയും 35കാരനായ പിക്വെയും 2011ലാണ് വിവാഹിതരായത്. 2010ലെ ലോകകപ്പിന്‍റെ അവതരണഗാനം പാടിയത് ഷക്കീറയായിരുന്നു. ഇവിടെവെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്.