
ബുഡാപെസ്റ്റ്: യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗലിനെതിരായ ആവേശജയത്തിന് പിന്നാലെ ത്തിന് തിരിച്ചടിയായി സൂപ്പർ താരങ്ങളുടെ പരിക്ക്. പോർച്ചുഗലിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ് മടങ്ങിയ സൂപ്പർ താരം ഏദൻ ഹസാർഡും കെവിൻ ഡിബ്രൂയിനെയും ഇറ്റലിക്കെതിരായ ക്വാർട്ടർ പോരാട്ടത്തിൽ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ഇരുവരെയും സ്കാനിംഗിന് വിധേയരാക്കിയശേഷമെ പരിക്കിനെക്കുറിച്ച് കൂടുതൽ എന്തെങ്കിലും പറയാനാവു എന്ന് ബെൽജിയം ടീം മാനേജ്മെന്റ് വ്യക്തമാക്കി.
ചാമ്പ്യൻസ് ലീഗ് ഫൈനലിനിടെ മുഖത്തേറ്റ പരിക്കിനെത്തുടർന്ന് ഡിബ്രൂയിനെക്ക് ഗ്രൂപ്പ് ഘട്ടത്തിലെ ബെൽജിയത്തിന്റെ ആദ്യ മത്സരം നഷ്ടമായിരുന്നു. എന്നാൽ ഡെൻമാർക്കിനെതിരായ രണ്ടാം മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ഡിബ്രൂയിനെ ആണ് ടീമിന്റെ വിജയഗോൾ നേടിയത്.
ടീം ഇന്ന് ബെൽജിയത്തിൽ തിരിച്ചെത്തിയശേഷം ഇരു താരങ്ങളെയും വിദഗ്ദ പരിശോധനകൾക്ക് വിധേയരാക്കുമെന്ന് ബെൽജിയം പരിശീലകൻ റോബർട്ടോ മാർട്ടിനെസ് പറഞ്ഞു. തുടർവിജയങ്ങളുടെ പകിട്ടുമായി എത്തുന്ന ഇറ്റലിയാണ് വെള്ളിയാഴ്ച നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരായ ബെൽജിയത്തിന്റെ ക്വാർട്ടറിലെ എതിരാളികൾ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!