സമദിന് മികച്ച താരമാക്കാന്‍ യോഗ്യനായ പരിശീലകന്‍ ഞാന്‍ തന്നെയെന്ന് ഷാറ്റോരി

Published : Dec 30, 2019, 12:56 PM IST
സമദിന് മികച്ച താരമാക്കാന്‍ യോഗ്യനായ പരിശീലകന്‍ ഞാന്‍ തന്നെയെന്ന് ഷാറ്റോരി

Synopsis

അടുത്തകാലത്തായി മോശം ഫോമിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് താരം അബ്ദു സമദ്. ടീമില്‍ സ്ഥിരം സ്ഥാനം പോലും ലഭിക്കുന്നില്ല. ലഭിച്ചാല്‍ ആദ്യ ഇലവനിലുണ്ടാവില്ല.

കൊച്ചി: അടുത്തകാലത്തായി മോശം ഫോമിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് താരം അബ്ദു സമദ്. ടീമില്‍ സ്ഥിരം സ്ഥാനം പോലും ലഭിക്കുന്നില്ല. ലഭിച്ചാല്‍ ആദ്യ ഇലവനിലുണ്ടാവില്ല. ഇനി ആദ്യ ഇലവനില്‍ ഇടം നേടിയാല്‍ മത്സരം ഉടനെ പകരക്കാനാക്കുകയും ചെയ്തു. ഇപ്പോള്‍ സഹലിനെ കുറിച്ച് ഒരു സുപ്രധാന കാര്യം വ്യക്കമാക്കിയിരക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ എല്‍ക്കോ ഷാറ്റോരി. 

സമദിനെ മികച്ച താരമാക്കാന്‍ എനിക്ക് കഴിയുമെന്നാണ് ഷാറ്റോരി പറയുന്നത്. കഴിഞ്ഞ ദിവസം നടന്ന നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് എതിരായ മത്സരത്തില്‍ ആദ്യ പകുതി പൂര്‍ത്തിയാവും മുമ്പ് സഹലിനെ ഷറ്റോരി പിന്‍വലിച്ചിരുന്നു. ടാക്ടിക്കലായ തീരുമാനം മാത്രമാണ് അതെന്ന് കോച്ച് വ്യക്തമാക്കി. 

സഹല്‍ എനിക്ക് പ്രിയപ്പെട്ട താരമാണ്. നോര്‍ത്ത് ഈസ്റ്റിനെതിരെ സ്‌ട്രൈക്കര്‍ക്ക് പിറകില്‍ ഒരു ശക്തമായ സാന്നിദ്ധ്യം വേണമെന്ന് തനിക്ക് തോന്നി. അതാണ് സഹലിനെ മാറ്റാന്‍ കാരണം. അവനെ മികച്ച താരമാക്കാന്‍ യോഗ്യനായ പരിശീലകന്‍ ഞാന്‍ മാത്രമാണെന്നും ഷാറ്റോരി പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസി നാളെയെത്തും, കൂടെ ഡി പോളും സുവാരസും; വരവേല്‍ക്കാനൊരുങ്ങി കൊല്‍ക്കത്ത
1000 കി.മീ യാത്ര ചെയ്താൽ മെസിക്കൊപ്പം ഒറ്റയ്ക്കൊരു ഫോട്ടോ എടുക്കാം, മുടക്കേണ്ട തുക കൈയിലുണ്ടോ, ജിഎസ്ടി കൂടാതെ 10 ലക്ഷം!