പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ അപരാജിത കുതിപ്പ് തുടരുന്നു; സിറ്റിയും ചെല്‍സിയും ജയിച്ചു

Published : Dec 30, 2019, 08:59 AM IST
പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ അപരാജിത കുതിപ്പ് തുടരുന്നു; സിറ്റിയും ചെല്‍സിയും ജയിച്ചു

Synopsis

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ജൈത്രയാത്ര തുടരുന്നു. വോള്‍വ്‌സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ലിവര്‍പൂള്‍ തോല്‍പിച്ചത്. 42ആം മിനുട്ടില്‍ സാദിയോ മാനെയാണ് ലിവര്‍പൂളിന്റെ വിജയഗോള്‍ നേടിയത്.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ജൈത്രയാത്ര തുടരുന്നു. വോള്‍വ്‌സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ലിവര്‍പൂള്‍ തോല്‍പിച്ചത്. 42ആം മിനുട്ടില്‍ സാദിയോ മാനെയാണ് ലിവര്‍പൂളിന്റെ വിജയഗോള്‍ നേടിയത്. 19 കളിയില്‍ 55 പോയിന്റുമായി ലീഗില്‍ ബഹുദൂരം മുന്നിലാണ് ലിവര്‍പൂള്‍.

മറ്റൊരു മത്സരത്തില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെ തോല്‍പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി വിജയവഴിയില്‍ തിരിച്ചെത്തി. എതിരില്ലാത്ത രണ്ട് ഗോളിനാണ് സിറ്റിയുടെ ജയം. സെര്‍ജിയോ അഗ്യൂറോ, കെവിന്‍ ഡിബ്രുയിന്‍ എന്നിവരാണ് സിറ്റിയുടെ ഗോളുകള്‍ നേടിയത്. 20 കളിയില്‍ 41 പോയിന്റുള്ള സിറ്റി ലീഗില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ്.

ചെല്‍സി ഒന്നിനെതിരെ രണ്ട് ഗോളിന് ആഴ്‌സനലിനെ തോല്‍പിച്ചു. പുതിയകോച്ച് മികേല്‍ അര്‍ട്ടേറ്റയ്ക്ക് കീഴില്‍ ആദ്യ ഹോം മത്സരത്തിനിറങ്ങിയ ആഴ്‌സണലിനെ പതിമൂന്നാം മിനിറ്റില്‍തന്നെ ഒബമയാംഗ് മുന്നിലെത്തിച്ചു.

ഒറ്റഗോളില്‍ ആഴ്‌സണല്‍ ജയിച്ചുകയറുമെന്ന് ആരാധകര്‍ കരുതിയിരിക്കേ, ചെല്‍സിയുടെ സമനിലഗോളെത്തി. എണ്‍പത്തിമൂന്നാം മിനിറ്റില്‍ ജോര്‍ജീഞ്ഞോ ആയിരുന്നു സ്‌കോറര്‍. നാലുമിനിറ്റിനകെ ടാമി അബ്രഹാമിന്റെ വിജയഗോളുമെത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കൊറിയയുടെ ദേശീയ കോച്ചിന്‌ തന്ത്രങ്ങള്‍ മെനയാനും ടീം ലൈനപ്പ്‌ തീരുമാനിക്കാനും ചാറ്റ്‌ ജിപിടി! വിവാദത്തോട്‌ പ്രതികരിച്ച്‌ സ്‌പാനിഷ്‌ കോച്ച്‌
ബാലണ്‍ദ്യോര്‍ ആര്‌ നേടുമെന്ന്‌ പ്രവചിച്ച്‌ ഡിയഗോ സിമിയോണി, ലോകകപ്പില്‍ ചരിത്രം സൃഷ്ടിച്ച ആ താരത്തിന്‌ മുകളില്‍ ആരുണ്ട്‌!