El Clasico 2022 : മൈതാനത്ത് തീപടരും; സ്‍പാനിഷ് സൂപ്പർ കോപ്പയില്‍ ഇന്ന് എൽ ക്ലാസിക്കോ

Published : Jan 12, 2022, 10:10 AM ISTUpdated : Jan 12, 2022, 10:13 AM IST
El Clasico 2022 :  മൈതാനത്ത് തീപടരും; സ്‍പാനിഷ് സൂപ്പർ കോപ്പയില്‍ ഇന്ന് എൽ ക്ലാസിക്കോ

Synopsis

നീണ്ട ഇടവേളയ്ക്ക് ശേഷം സ്ട്രൈക്കർ അൻസു ഫാറ്റി ടീമിൽ തിരിച്ചെത്തിയത് ബാഴ്സയ്ക്ക് ആശ്വാസമാണ്

റിയാദ്: പുതുവർഷത്തിലെ ആദ്യ എൽ ക്ലാസിക്കോ (El Clasico) ഇന്ന്. സ്‍പാനിഷ് സൂപ്പർ കോപ്പ (Spanish Super Cup Semi-Final 1) സെമിഫൈനലിൽ ബാഴ്സലോണ (Barcelona FC) രാത്രി പന്ത്രണ്ടരയ്ക്ക് റയൽ മാഡ്രിഡിനെ (Real Madrid FC) നേരിടും. സൗദി അറേബ്യയിലെ കിംഗ് ഫഹദ് ഇന്‍റർനാഷണൽ സ്റ്റേഡിയത്തിലാണ് (King Fahd International Stadium Riyadh) മത്സരം.

പരിക്കിൽ നിന്ന് മുക്തരായിട്ടില്ലെങ്കിലും ഫ്രെങ്കി ഡിയോംഗിനെയും റൊണാൾഡ് അറൗഹോയെയും ബാഴ്സ കോച്ച് സാവി ടീമിൽ ഉപ്പെടുത്തിയിട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം സ്ട്രൈക്കർ അൻസു ഫാറ്റി ടീമിൽ തിരിച്ചെത്തിയത് ബാഴ്സയ്ക്ക് ആശ്വാസമാണ്. 

ലാ ലീഗയിൽ 49 പോയിന്‍റുമായി ഒന്നാം സ്ഥാനത്തുള്ള റയലിനെ മറികടക്കുക ബാഴ്സയ്ക്ക് എളുപ്പമാവില്ല. കരീം ബെൻസമേ, വിനീഷ്യസ് ജൂനിയർ സഖ്യമാവും സാവിക്ക് കൂടുതൽ തലവേദനയുണ്ടാക്കുക. കാസിമിറോ, ലൂക്ക മോഡ്രിച്ച്, ടോണി ക്രൂസ് എന്നിവരടങ്ങിയ റയൽ മധ്യനിരയും സുശക്തമാണ്. അത്‍ലറ്റിക്കോ മാഡ്രിഡ് നാളെ രണ്ടാം സെമിയിൽ അത്‍ലറ്റിക്കോ ബിൽബാവോയെയും നേരിടും. ഞായറാഴ്ചയാണ് ഫൈനൽ. 

ISL 2021-22 : കൊമ്പുകുലുക്കി പടയോട്ടം തുടരാന്‍ കേരള ബ്ലാസ്റ്റേഴ്സ്; ഇന്ന് എതിരാളികള്‍ ഒഡിഷ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ട്രാവന്‍കൂര്‍ റോയല്‍സിന് ''ട്രിപ്പിള്‍'' നേട്ടം; തിരുവനന്തപുരം ജില്ലാ യൂത്ത് ലീഗില്‍ മൂന്ന് വിഭാഗങ്ങളിലും കിരീടം
കൊച്ചി സ്റ്റേഡിയ നവീകരണത്തിന് ചെലവിട്ടത് 70 കോടിയെന്ന് സ്‌പോണ്‍സര്‍; കൃത്യമായ കണക്കുകള്‍ പുറത്തുവിടാതെ ജിസിഡിഎ