ഗോൾഡൻ ഗ്ലൗ പുരസ്‌കാരം വച്ച് അശ്ലീല ആംഗ്യം; അര്‍ജന്റീനന്‍ സൂപ്പര്‍ ഗോളി വിവാദത്തില്‍.!

Published : Dec 19, 2022, 10:24 AM ISTUpdated : Dec 19, 2022, 10:31 AM IST
ഗോൾഡൻ ഗ്ലൗ പുരസ്‌കാരം വച്ച് അശ്ലീല ആംഗ്യം; അര്‍ജന്റീനന്‍ സൂപ്പര്‍ ഗോളി വിവാദത്തില്‍.!

Synopsis

ഇതിന്‍റെ ചിത്രങ്ങള്‍ പ്രചരിച്ചതോടെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പാശ്ചത്യ മാധ്യമങ്ങളും മറ്റും ഇത് വലിയതോതിലുള്ള തലക്കെട്ട് ആക്കുന്നുണ്ട്. ഇതില്‍ ഫിഫ നടപടി ഉണ്ടായേക്കാം എന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ദോഹ: ലോകകപ്പിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്‌കാരം സ്വീകരിച്ചതിന് പിന്നാലെ അര്‍ജന്റീന ഗോള്‍ കീപ്പര്‍ മാർട്ടിനെസ് അശ്ലീല അംഗ്യം കാണിച്ചതായി വിവാദം. പുരസ്‌കാരം സ്വീകരിച്ച ശേഷം തന്റെ ടീമിന്‍റെ അടുത്തേക്ക് നീങ്ങുമ്പോഴാണ് ലഭിച്ച പുരസ്കാരം വച്ച് മാർട്ടിനെസ് അശ്ലീല അംഗ്യം കാണിച്ചത്. ഖത്തര്‍ ഭരണാധികാരികളും, ഫിഫ തലവനെയും സാക്ഷിയാക്കിയാണ് അര്‍ജന്റീനയുടെ വിജയത്തിലെ മുഖ്യശില്‍പ്പിയായ  മാർട്ടിനെസിന്‍റെ അതിരുകടന്ന പ്രകടനം. 

ഇതിന്‍റെ ചിത്രങ്ങള്‍ പ്രചരിച്ചതോടെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പാശ്ചത്യ മാധ്യമങ്ങളും മറ്റും ഇത് വലിയതോതിലുള്ള തലക്കെട്ട് ആക്കുന്നുണ്ട്. ഇതില്‍ ഫിഫ നടപടി ഉണ്ടായേക്കാം എന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ഒരറ്റത്ത് എമി മാര്‍ട്ടിനസ് ഉണ്ടെങ്കില്‍ ഏത് ലക്ഷ്യവും നേടാമെന്ന അര്‍ജന്റീനയുടെ പ്രതീക്ഷ കാക്കുന്ന രീതിയിലാണ് ഫൈനലില്‍ എമി മാര്‍ട്ടിനസ് കഴിഞ്ഞ ദിവസം കളിച്ചത്. മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോള്‍ അര്‍ജന്റീന ആരാധകര്‍ എമി മാര്‍ട്ടിനസില്‍ വീണ്ടും രക്ഷകനെ കണ്ടു. കോപ്പ അമേരിക്കയിലും ലോകകപ്പിന്റെ ക്വാര്‍ട്ടറിലും ഷൂട്ടൗട്ടില്‍ എതിരാളികള്‍ക്ക് മുന്നില്‍ വന്‍മതിലായി നിന്ന പോരാട്ടവീര്യം.

ഫ്രഞ്ച് പടയും അടിതെറ്റിയത് എമി മാര്‍ട്ടിനസിന്റെ മനക്കരുത്തിന് മുന്നില്‍. കിലിയന്‍ എംബപ്പെയുടെ വെടിയുണ്ട  കണക്കെ വന്ന കിക്കുകളില്‍ പോലും എമിയുടെ കൃത്യത കാണാമായിരുന്നു. മെസിക്കായി മരിക്കാനും തയ്യാറാണെന്ന എമിയുടെ വാക്ക് വെറുംവാക്കല്ലെന്ന് പലതവണ കാണിച്ചുതന്നു. ലോകകപ്പിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം ഇരട്ടിമധുരം. ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിനെതിരായ എംബപ്പെയുടെ മുന്‍പരാമര്‍ശത്തിന് മറുപടി കൂടി നല്‍കിയാണ് എമി മടങ്ങുന്നത്.

അധിക സമയത്തിന്റെ ഇഞ്ചുറി സമയത്തുമുണ്ടായിരുന്നു അര്‍ജന്റീനയെ വിശ്വവിജയികളാക്കിയ സേവ്. എമി മാത്രം മുന്നില്‍ നില്‍ക്കെ ഫ്രഞ്ച് താരം കോളോ മുവാനിയുടെ നിലംപറ്റെയുള്ള ഷോട്ട് ഒരു മുഴുനീളെ സ്‌ട്രെച്ചിലൂടെ മാര്‍ട്ടിനെസ് രക്ഷപ്പെടുത്തി. മത്സരം മത്സരം 3-3ല്‍ നില്‍ക്കുന്നതിനിടെ അധിക സമയത്തന്റെ ഇഞ്ചുറി ടൈമില്‍. നൂറ്റാണ്ടിന്റെ സേവെന്നാണ് ആരാധകര്‍ വിളിച്ചത്.

'ആരുവന്നാലും പോയാലും മിശിഹായുടെ തട്ട് താണുതന്നെയിരിക്കും'; പുള്ളാവൂർ പുഴയിൽ തിലകക്കുറിയായി മെസ്സി കട്ടൗട്ട്

നൂറ്റാണ്ടിന്റെ സേവ്! മെസിക്ക് വേണ്ടി മരിക്കാന്‍ തയ്യാറെന്ന് എമിലിയാനോ മാര്‍ട്ടിനെസ് പറഞ്ഞത് വെറുതല്ല- വീഡിയോ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഇത് ദൈവത്തിന്‍റെ അവസാന താക്കീത്'; റൊണാൾഡോ പ്രതിമക്ക് തീവെച്ച് നൃത്തംചവിട്ടി യുവാവ്, പിന്നാലെ പിടിയിൽ
ട്രാവന്‍കൂര്‍ റോയല്‍സിന് ''ട്രിപ്പിള്‍'' നേട്ടം; തിരുവനന്തപുരം ജില്ലാ യൂത്ത് ലീഗില്‍ മൂന്ന് വിഭാഗങ്ങളിലും കിരീടം