
ലണ്ടന്‍: അര്‍ജന്‍റീന ഫുട്ബോള്‍ താരം എമിലിയാനോ സലയുടെ മരണത്തിന് കാരണമായ വിമാനാപകടത്തെ കുറിച്ച് ഞെട്ടിക്കുന്ന കണ്ടെത്തൽ. സല സഞ്ചരിച്ച ചെറുവിമാനത്തിന്‍റെ പൈലറ്റ് ഡേവിഡ് ഇബോട്‌സണ് യാത്രാവിമാനങ്ങള്‍ പറത്താനുള്ള ലൈസന്‍സ് ഇല്ലായിരുന്നുവെന്ന് ബ്രിട്ടന്‍റെ അന്വേഷണത്തിൽ തെളിഞ്ഞു.
രാത്രിയിൽ വിമാനം പറത്താനാവശ്യമായ പരിശീലനം പൈലറ്റ് പൂര്‍ത്തിയാക്കിയിരുന്നില്ല. ഒറ്റ ടര്‍ബൈന്‍ എഞ്ചിനുള്ള പൈപ്പര്‍ മാലിബു ചെറുവിമാനം അനുവദനീയമായതിലും കൂടുതൽ വേഗത്തിലാണ് പറന്നതെന്നും കണ്ടെത്തി. പരിചയസമ്പന്നനായ പൈലറ്റ് ആയിരുന്നെങ്കില്‍ അപകടം ഉണ്ടാകുമായിരുന്നില്ലെന്നും ബോൺമൗത്ത് കോടതിയിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നു.
Read more: പ്രിയപ്പെട്ട സലാ, നിനക്കായി അവനും കാത്തിരിക്കുന്നു; ഉള്ളുലച്ച് ആ ചിത്രം
കഴിഞ്ഞ വര്‍ഷം ജനുവരി 21ന് രാത്രി ഫ്രാന്‍സില്‍ നിന്ന് ഇംഗ്ലണ്ടിലേക്കുള്ള യാത്രയ്‌ക്കിടയിലാണ് 28കാരനായ സല സഞ്ചരിച്ച വിമാനം തകര്‍ന്നത്. വൈകുന്നേരം 7.15ന് പറന്നുയര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ വിമാനം അപ്രത്യക്ഷമാവുകയായിരുന്നു. ഇംഗ്ലീഷ് ക്ലബ്ബായ കാര്‍ഡിഫ് സിറ്റിയിൽ ചേരാനുളള യാത്രയ്‌ക്കിടയിലായിരുന്നു അര്‍ജന്‍റീന സ്‌ട്രൈക്കറുടെ ദാരുണാന്ത്യം. അപകടത്തിൽ പൈലറ്റിനും ജീവന്‍ നഷ്‌ടമായിരുന്നു.
Read more: എമിലിയാനോ സല സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!