12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു, ഇറ്റലി ലോകകപ്പ് യോഗ്യതക്കരികെ; ഗ്യോക്കറസ് മാജിക്കിൽ സ്വീഡൻ

Published : Mar 27, 2026, 12:29 PM IST
Italy Football Team

Synopsis

ബെർഗാമോയിൽ നടന്ന ആവേശപോരാട്ടത്തിൽ ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു ഇറ്റലിയുടെ ഗോളുകൾ പിറന്നത്.

ബെർഗാമോ: തുടർച്ചയായ രണ്ട് ലോകകപ്പുകൾ നഷ്ടപ്പെട്ടതിന്‍റെ നാണക്കേട് മാറ്റാനൊരുങ്ങുന്ന ഇറ്റലിക്ക് നിർണ്ണായക വിജയം. യൂറോപ്യൻ പ്ലേ ഓഫ് സെമിഫൈനലിൽ വടക്കൻ അയർലൻഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് മുൻ ലോകചാമ്പ്യന്മാർ യോഗ്യതയ്ക്കരികിലെത്തിയത്. മറ്റൊരു മത്സരത്തിൽ വിക്ടർ ഗ്യോക്കറസിന്റെ തകർപ്പൻ ഹാട്രിക്കിൽ സ്വീഡനും പ്ലേ ഓഫ് ഫൈനലിൽ കടന്നു.

ബെർഗാമോയിൽ നടന്ന ആവേശപോരാട്ടത്തിൽ ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു ഇറ്റലിയുടെ ഗോളുകൾ പിറന്നത്. 56-ാം മിനിറ്റിൽ സാൻഡ്രോ ടൊണാലിയിലൂടെ അസൂറികൾ ആദ്യ ലീഡെടുത്തു. മനോഹരമായ ഒരു ഹാഫ് വോളിയിലൂടെയായിരുന്നു ടൊണാലിയുടെ ഗോൾ. 80-ാം മിനിറ്റിൽ മോയിസ് കീനിലൂടെ ഇറ്റലി രണ്ടാം ഗോളും വിജയവും ഉറപ്പിച്ചു. ടൊണാലിയുടെ കൃത്യതയാർന്ന പാസിൽ നിന്നായിരുന്നു കീനിന്‍റെ ഗോൾ.

പരിശീലകൻ ജെന്നെരോ ഗാട്ടുസോയ്ക്ക് കീഴിൽ ഇറങ്ങിയ ഇറ്റലിക്ക് ഇനി പ്ലേ ഓഫ് ഫൈനലിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയെയാണ് നേരിടേണ്ടത്. ഈ മത്സരത്തിൽ വിജയിച്ചാൽ 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറ്റലിക്ക് ലോകകപ്പ് വേദിയിലെത്താം. യൂറോപ്യൻ പ്ലേ ഓഫിലെ മറ്റൊരു പ്രധാന മത്സരത്തിൽ യുക്രെയ്നെ 3-1 ന് തകർത്ത് സ്വീഡൻ പ്ലേ ഓഫ് ഫൈനലിൽ പ്രവേശിച്ചു. സ്ട്രൈക്കർ വിക്ടർ ഗ്യോക്കറസിന്‍റെ ഹാട്രിക് പ്രകടനമാണ് സ്വീഡന് കരുത്തായത്.

മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ ഗോൾവേട്ട തുടങ്ങിയ ഗ്യോക്കറസ്, രണ്ടാം പകുതിയുടെ തുടക്കത്തിലും വലകുലുക്കി. ഒടുവിൽ പെനാൽറ്റിയിലൂടെ തന്‍റെ ഹാട്രിക് പൂർത്തിയാക്കി ടീമിന് ആധികാരിക വിജയം സമ്മാനിച്ചു. പ്ലേ ഓഫ് ഫൈനലിൽ റോബർട്ട് ലെവൻഡോവ്സ്കിയുടെ പോളണ്ടാണ് സ്വീഡന്‍റെ എതിരാളികൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആഞ്ചലോട്ടിക്ക് കീഴിലും അടിതെറ്റി ബ്രസീല്‍; പത്തുപേരുമായി കളിച്ചിട്ടും കാനറികളെ തകർത്ത് ഫ്രാൻസ്
കൊച്ചിയിൽ നാടകീയ രംഗങ്ങൾ, ഇന്ത്യൻ ഫുട്ബോൾ ടീമിന്‍റെ വാർത്താസമ്മേളനം ഉപേക്ഷിച്ചു, സ്റ്റേഡിയം തുറന്നുനൽകിയില്ലെന്ന് പരാതി