UEFA Nations League : ഇംഗ്ലണ്ടിനെ ഗോള്‍മഴയില്‍ മുക്കി ഹംഗറി; ജര്‍മനിക്ക് മുന്നില്‍ ഇറ്റലി തകര്‍ന്നു

Published : Jun 15, 2022, 10:06 AM IST
UEFA Nations League : ഇംഗ്ലണ്ടിനെ ഗോള്‍മഴയില്‍ മുക്കി ഹംഗറി; ജര്‍മനിക്ക് മുന്നില്‍ ഇറ്റലി തകര്‍ന്നു

Synopsis

78-ാം മിനുറ്റില്‍ വില്‍ഫ്രീഡ് ഗ്‌നോന്‍ഡോയും ഇഞ്ചുറി ടൈമില്‍ അലസാന്‍ഡ്രോ ബാസ്റ്റോനിയും ഇറ്റലിക്കായി ഗോള്‍ നേടി. ഗ്രൂപ്പില്‍ ആറ് പോയിന്റുമായി ജര്‍മനി രണ്ടാം സ്ഥാനത്താണ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ടിനെ എതിരില്ലാത്ത നാല് ഗോളിന് ഹംഗറി തകര്‍ത്തു.

മ്യൂനിച്ച്: യുവേഫ നേഷന്‍സ് ലീഗിലെ (UEFA Nations League) സൂപ്പര്‍ പോരില്‍ ഗോള്‍മഴ. രണ്ടിനെതിരെ അഞ്ച് ഗോളിന് ജര്‍മനി, ഇറ്റലിയെ തോല്‍പ്പിച്ചു. ഒരു ഘട്ടത്തില്‍ 5-0ന് ജര്‍മനി മുന്നിലായിരുന്നു. തിമോ വെര്‍ണര്‍ (Timo Werner) ജര്‍മ്മനിക്കായി രണ്ട് ഗോള്‍ നേടി. 10-ാം മിനുറ്റില്‍ ജോഷ്വ കിമ്മിച്ചാണ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. പെനാല്‍റ്റിയിലൂടെ ഗുണ്ടോഗനും 51-ാം മിനുറ്റില്‍ തോമസ് മുള്ളറും ടീമിന് ലീഡ് നല്‍കി. 68, 69 മിനുറ്റുകളിലായിരുന്നു വെര്‍ണറുടെ ഗോളുകള്‍.

78-ാം മിനുറ്റില്‍ വില്‍ഫ്രീഡ് ഗ്‌നോന്‍ഡോയും ഇഞ്ചുറി ടൈമില്‍ അലസാന്‍ഡ്രോ ബാസ്റ്റോനിയും ഇറ്റലിക്കായി ഗോള്‍ നേടി. ഗ്രൂപ്പില്‍ ആറ് പോയിന്റുമായി ജര്‍മനി രണ്ടാം സ്ഥാനത്താണ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ടിനെ എതിരില്ലാത്ത നാല് ഗോളിന് ഹംഗറി തകര്‍ത്തു. റോളണ്ട് സലൈ ഇരട്ടഗോള്‍ നേടി. 82ആം മിനുറ്റില്‍ ജോണ്‍ സ്റ്റോണ്‍സ് ചുവപ്പ് കാര്‍ഡ് കണ്ടതും ഇംഗ്ലണ്ടിന് തിരിച്ചടിയായി. ഇംഗ്ലണ്ടിന് ഇതുവരെ സീസണില്‍ ജയത്തിലെത്താനായിട്ടില്ല.

ജയത്തോടെ ഏഴ് പോയിന്റുമായി ഗ്രൂപ്പില്‍ ഹംഗറി ഒന്നാം സ്ഥാനത്തെത്തി. വെയില്‍സിനെതിരെ അവസാന നിമിഷം നേടിയ ഗോളില്‍ ജയം പിടിച്ചെടുത്ത് നെതര്‍ലന്‍ഡ്‌സ്. രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്കാണ് ജയം. നോവ ലാങ്, കോഡി ഗാക്‌പോ എന്നിവരുടെ ഗോളിലൂടെ മുന്നിലെത്തിയ നെതര്‍ലന്‍ഡ്‌സിനെതിരെ ബ്രന്നന്‍ ജോണ്‍സന്‍, ഗാരത് ബെയ്ല്‍ എന്നിവരുടെ ഗോളിലൂടെയായിരുന്നു
വെയില്‍സിന്റെ മറുപടി.

ഇഞ്ചുറി ടൈമില്‍ 92ആം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ബെയ്ല്‍ ടീമിനെ ഒപ്പമെത്തിച്ചത്. എന്നാല്‍ ഒരു മിനുറ്റിനുള്ളില്‍ മെംഫിസ് ഡിപെ
നെതര്‍ലന്‍ഡ്‌സിന്റെ വിജയഗോള്‍ നേടി. പോളണ്ടിനെതിരെ ബെല്‍ജിയവും ജയിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് ജയം. 16-ാം മിനുറ്റില്‍ മിച്ചി ബാറ്റ്ഷൂയിയാണ് വിജയഗോള്‍ നേടിയത്.
 

PREV
Read more Articles on
click me!

Recommended Stories

കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ
സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം