ക്രിസ്റ്റല്‍ പാലസിനെയും വീഴ്‌ത്തി ലെസ്റ്റര്‍ സിറ്റി; പ്രീമിയര്‍ ലീഗില്‍ മൂന്നാമത്

By Web TeamFirst Published Nov 4, 2019, 8:35 AM IST
Highlights

ക്രിസ്റ്റൽ പാലസിനെ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ലെസ്റ്റര്‍ തോൽപ്പിച്ചത്
 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിക്ക് ജയം. ക്രിസ്റ്റൽ പാലസിനെ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ലെസ്റ്റര്‍ തോൽപ്പിച്ചത്. 

സതാംപ്‌ടണെതിരായ ഒന്‍പത് ഗോള്‍ ജയത്തിന് പിന്നാലെ ക്രിസ്റ്റൽ പാലസിനെയും വീഴ്‌ത്തുകയായിരുന്നു ലെസ്റ്റര്‍ സിറ്റി. ആദ്യ പകുതി ഗോൾരഹിതമായിരുന്നു. 57-ാം മിനിറ്റില്‍ സാഗ്ലാര്‍ സൊയുന്‍സുവിലൂടെ ലെസ്റ്റര്‍ മുന്നിൽ. ജയം ഉറപ്പിച്ച് 88-ാം മിനിറ്റില്‍ ജാമി വാര്‍ഡിയുടെ ഗോള്‍ 10 ഗോളുമായി വാര്‍ഡി സീസണിലെ ടോപ്‌ സ്‌കോററായി 11 കളിയിൽ 23 പോയിന്‍റുമായി ചെൽസിയെ മറികടന്ന് ലെസ്റ്റര്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

2015-16 സീസണിൽ കിരീടം നേടിയപ്പോള്‍ ആദ്യ 11 കളിയിൽ 22 പോയിന്‍റ് മാത്രമായിരുന്നു ലെസ്റ്ററിന്‍റെ സമ്പാദ്യം. ശനിയാഴ്ച ആഴ്‌നലിനെതിരെയാണ് ലെസ്റ്ററിന്‍റെ അടുത്ത മത്സരം. മറ്റ് മത്സരങ്ങളില്‍ ടോട്ടനവും എവർട്ടനും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. 

click me!