പ്രീമിയര്‍ ലീഗില്‍ ഗംഭീര ജയവുമായി യുണൈറ്റഡ്; റെക്കോര്‍ഡ്

By Web TeamFirst Published Jul 10, 2020, 8:26 AM IST
Highlights

ബ്രൂണോ ഫെര്‍ണാണ്ടസ്(27), ഗ്രീന്‍വുഡ്(45+5), പോള്‍ പോഗ്‌ബ(58) എന്നിവരാണ് യുണൈറ്റഡിനായി ഗോള്‍ നേടിയത്. 

ആസ്റ്റണ്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം. ആസ്റ്റൻ വില്ലയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് യുണൈറ്റഡ് തോൽപിച്ചത്. ബ്രുണോ ഹെർണാണ്ടസ്, മേസൻ ഗ്രീൻവുഡ്, പോൾ പോഗ്ബ എന്നിവരാണ് യുണൈറ്റഡിന് വേണ്ടി ഗോൾ നേടിയത്. പെനാല്‍റ്റിയില്‍ നിന്നായിരുന്നു ബ്രൂണോയുടെ ഗോള്‍. 

പ്രീമിയർ ലീഗിൽ തുടർച്ചയായി നാല് മൽസരങ്ങളിൽ മൂന്നോ അതിലധികമോ ഗോൾ നേടി ജയിക്കുന്ന ആദ്യ ടീം എന്ന റെക്കോര്‍ഡ് യുണൈറ്റഡ് സ്വന്തമാക്കി. മേസൻ ഗ്രീൻവുഡ് ആണ് മാൻ ഓഫ് ദി മാച്ച്. ലീഗിൽ അഞ്ചാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. അതേസമയം 27 പോയിന്‍റ് മാത്രമുള്ള ആസ്റ്റണ്‍ വില്ല 19-ാം സ്ഥാനത്തും. 

Read more: ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഹോള്‍ഡറുടെ 'ആറാട്ട്'; വിന്‍ഡീസിന് മികച്ച തുടക്കം

click me!