ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; യുണൈറ്റഡും ടോട്ടനവും ഇന്ന് കളത്തില്‍

By Web TeamFirst Published Apr 13, 2019, 2:35 PM IST
Highlights

ടോട്ടനം വൈകിട്ട് അഞ്ചിന് ഹഡേഴ്സ്ഫീല്‍ഡിനെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രാത്രി പത്തിന് വെസ്റ്റ് ഹാമിനെയും നേരിടും. 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ടോട്ടനവും ഇന്നിറങ്ങുന്നു. ടോട്ടനം വൈകിട്ട് അഞ്ചിന് ഹഡേഴ്സ്ഫീല്‍ഡിനെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രാത്രി പത്തിന് വെസ്റ്റ് ഹാമിനെയും നേരിടും. യുണൈറ്റഡ് ഹോം ഗ്രൗണ്ടിലാണ് വെസ്റ്റ് ഹാമുമായി ഏറ്റുമുട്ടുന്നത്.

ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണയോട് സെല്‍ഫ് ഗോളിന് തോറ്റതിന് ശേഷം യുണൈറ്റഡിന്‍റെ ആദ്യ മത്സരമാണിത്. 32 കളിയില്‍ 61 പോയിന്‍റുമായി
ലീഗില്‍ ആറാം സ്ഥാനത്താണ് യുണൈറ്റഡ്. മറ്റ് മത്സരങ്ങളില്‍ എവര്‍ട്ടന്‍, ഫുള്‍ഹാമിനെയും സതാംപ്ടണ്‍, വോള്‍വ്സിനെയും നേരിടും. 

നാളെ മാഞ്ചസ്റ്റര്‍ സിറ്റി, ക്രിസ്റ്റല്‍ പാലസിനെയും ചെല്‍സി, ലിവര്‍പൂളിനെയും ആഴ്‌സണല്‍, വാറ്റ്ഫോര്‍ഡിനെയും നേരിടും. കിരീടപ്പോരില്‍ മുന്നിലുള്ള ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും മത്സരങ്ങള്‍ നിര്‍ണായകമാണ്. 
........................................................

click me!