എഫ് സി തൃശൂരും പിൻമാറി; കേരള പ്രീമിയർ ലീഗ് ഫുട്ബോളിന് തിരിച്ചടി

By Web TeamFirst Published Apr 11, 2019, 1:08 PM IST
Highlights

ഒക്ടോബറിൽ തുടങ്ങുമെന്ന് പറഞ്ഞ ലീഗ് തുടങ്ങിയത് ഡിസംബറിൽ. ലീഗ് ഇപ്പോഴും പാതിവഴിയിൽ ആയതിനാൽ താരങ്ങൾക്ക് പ്രതിഫലം നൽകി ഇനിയും ടീമിനെ നിലനിർത്താൻ കഴിയില്ലെന്ന് തൃശൂർ എഫ് സി വ്യക്തമാക്കി.

തൃശൂര്‍: അനന്തമായി നീളുന്ന കേരള പ്രീമിയർ ലീഗ് ഫുട്ബോളിന് മറ്റൊരു തിരിച്ചടികൂടി. 2016.17 സീസണിലെ റണ്ണേഴ്സ് അപ്പായ എഫ് സി തൃശൂർ പ്രീമിയർ ലീഗിൽ നിന്ന് പിൻമാറി. ടീം സെമിഫൈനലിന് അരികെ എത്തി നിൽക്കേയാണ് കേരള ഫുട്ബോൾ അസോസിയേഷന്‍റെ പിടിപ്പുകേടിൽ പ്രതിഷേധിച്ച് തൃശൂർ എഫ് സിയുടെ പിൻമാറ്റം.

ഒക്ടോബറിൽ തുടങ്ങുമെന്ന് പറഞ്ഞ ലീഗ് തുടങ്ങിയത് ഡിസംബറിൽ. ലീഗ് ഇപ്പോഴും പാതിവഴിയിൽ ആയതിനാൽ താരങ്ങൾക്ക് പ്രതിഫലം നൽകി ഇനിയും ടീമിനെ നിലനിർത്താൻ കഴിയില്ലെന്ന് തൃശൂർ എഫ് സി വ്യക്തമാക്കി.

കേരള ഫുട്ബോൾ അസോസിയേഷന്‍റെ പിടിപ്പുകേടിൽ പ്രതിഷേധിച്ച് കെ പി എല്ലിൽ നിന്ന് പിൻമാറുന്ന മൂന്നാമത്തെ ടീമാണ് തൃശൂർ എഫ് സി. ക്വാർട്സ് എഫ് സി, എസ് ബി ഐ എന്നീ ടീമുകളും നേരത്തേ ലീഗിൽ നിന്ന് പിൻമാറിയിരുന്നു.

click me!