പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്‍റെ ഗോള്‍മഴ; ജയം ഏഴ് ഗോളിന്

Published : Dec 20, 2020, 08:37 AM ISTUpdated : Dec 20, 2020, 08:44 AM IST
പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്‍റെ ഗോള്‍മഴ; ജയം ഏഴ് ഗോളിന്

Synopsis

മറുപടിയില്ലാത്ത ഏഴ് ഗോളിന് ക്രിസ്റ്റല്‍ പാലസിനെ ലിവര്‍പൂള്‍ തകര്‍ത്തു. 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഗോള്‍വര്‍ഷത്തോടെ ജൈത്രയാത്ര തുടര്‍ന്ന് ലിവര്‍പൂള്‍. മറുപടിയില്ലാത്ത ഏഴ് ഗോളിന് ക്രിസ്റ്റല്‍ പാലസിനെ ലിവര്‍പൂള്‍ തകര്‍ത്തു. മൂന്നാം മിനിറ്റില്‍ ടകുമി മിനാമിനോ ആണ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്.

35-ാം മിനിറ്റില്‍ സാഡിയോ മാനേ ലീഡുയര്‍ത്തി. ഇടവേളയ്ക്ക് തൊട്ടുമുന്‍പ് റോബര്‍ട്ടോ ഫിര്‍മിനോയുടെ വക മൂന്നാമത്തെ ഗോള്‍. രണ്ടാം പകുതി തുടങ്ങിയതിന് പിന്നാലെ ജോര്‍ദാന്‍ ഹെന്‍ഡേഴ്സണ്‍ ലിവര്‍പൂളിന്‍റെ നാലാം ഗോള്‍ നേടി. 68-ാം മിനിറ്റില്‍ ഫിര്‍മിനോ ഡബിള്‍ തികച്ചു.

തുടര്‍ന്ന് ഇരട്ടഗോളുമായി മുഹമ്മദ് സലാ ലിവര്‍പൂളിന്‍റെ വമ്പന്‍ജയം പൂര്‍ത്തിയാക്കി. 81, 84 മിനിറ്റുകളിലാണ് സലായുടെ ഗോളുകള്‍.

പ്രീമിയര്‍ ലീഗിലെ എവേ മത്സരത്തിൽ ലിവര്‍പൂളിന്‍റെ ഏറ്റവും വലിയ ജയമാണിത്. 14 കളിയിൽ 31 പോയിന്‍റുള്ള ലിവര്‍പൂള്‍, ടോട്ടനവുമായുള്ള പോയിന്‍റ് വ്യത്യാസം ആറാക്കി ഉയര്‍ത്തി.

സിറ്റിക്ക് ജയം, ആഴ്‌സനലിന് തോല്‍വി

മാഞ്ചസ്റ്റർ സിറ്റിയും ജയം സ്വന്തമാക്കി. സതാംപ്റ്റൺ യുനൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സിറ്റി തോൽപ്പിച്ചത്. മത്സരത്തിന്റെ പതിനാറാം മിനുട്ടിൽ റഹീം സ്റ്റെർലിംഗാണ് സിറ്റിക്കായി ഗോൾ നേടിയത്.

അതേസമയം പ്രീമിയർ ലീഗിൽ ആഴ്‌സനലിന് വീണ്ടും തോൽവി. എവർട്ടണാണ് ഒന്നിനെതിരെ രണ്ട് ഗോളിന് ആഴ്‌സനലിനെ തോൽപ്പിച്ചത്. എവർട്ടണായി റോബ് ഹോൾഡിംഗും യോരെ മിനയും ഗോൾ നേടിയപ്പോൾ നിക്കോളാസ് പെപ്പെയാണ് ആഴ്സനലിന്റെ ആശ്വാസ ഗോൾ കണ്ടെത്തിയത്. ആഴ്സനലിന് ഇത് പ്രിമീയർ ലീഗിലെ എട്ടാം തോൽവിയാണ്.

ലാ ലിഗയില്‍ അത്‌ലറ്റിക്കോയ്‌ക്ക് മിന്നും ജയം; റയല്‍ ഇന്നിറങ്ങും

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സന്തോഷ് ട്രോഫി: കലാശപ്പോരില്‍ കേരളത്തെ മറികടന്ന് സര്‍വീസസ്; ഗോള്‍ വഴങ്ങിയത് എക്‌സ്ട്രാ ടൈമില്‍
മുൻ ആഴ്സണല്‍ താരം നിക്കോളാസ് പെപ്പെ വിവാഹിതനാകുന്നു, വധു പോൺ താരം ടിയാന ട്രംപ്