മാഡ്രിഡ്: സ്‌പാനിഷ് ലീഗിൽ അത്‌ലറ്റിക്കോ മാഡ്രിഡിന് മിന്നും ജയം. എൽഷെയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അത്‌ലറ്റിക്കോ തോൽപ്പിച്ചത്. അത്‌ലറ്റിക്കോ മാഡ്രിഡിനായി ലുയിസ് സുവാരസ് രണ്ടു ഗോളുകൾ നേടി. തിയാഗോ കോസ്റ്റയുടേതാണ് മൂന്നാം ഗോൾ. 

എൽഷെക്കായി ലൂക്കാസ് ബോയെയാണ് 64-ാം മിനുട്ടിൽ ഗോൾ നേടിയത്. 12 കളിയിൽ 29 പോയിന്‍റുമായി ലീഗിൽ ഒന്നാമതാണ് അത്‍ലറ്റിക്കോ. 

സ്‌പാനിഷ് ലീഗ് ഫുട്ബോളില്‍ റയൽ മാഡ്രിഡ് ഇന്നിറങ്ങും. ഐബര്‍ ആണ് എതിരാളികള്‍. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 1.30നാണ് മത്സരം തുടങ്ങുന്നത്. 13 കളിയിൽ 26 പോയിന്‍റുള്ള റയൽ മാഡ്രിഡ് നിലവില്‍ ലീഗില്‍ മൂന്നാം സ്ഥാനത്താണ്. 15 പോയിന്‍റുള്ള ഐബര്‍ 12-ാം സ്ഥാനത്താണ്.

ചാമ്പ്യന്‍സ് ലീഗില്‍ നോക്കൗട്ട് റൗണ്ട് ഉറപ്പിക്കുകയും ലാ ലിഗയിൽ അത്‌ലറ്റിക്കോയെ തോൽപ്പിക്കുകയും ചെയ്ത റയൽ ഡിസംബറില്‍ മികച്ച ഫോമിലാണ്. അതേസമയം സീസണിലെ 13 മത്സരങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് ഐബര്‍ ജയിച്ചത്.

പെനല്‍റ്റി നഷ്ടമാക്കിയതിന് പിന്നാലെ ഡൈവിംഗ് ഹെഡ്ഡറിലൂടെ ഗോള്‍; പെലെയുടെ റെക്കോര്‍ഡിനൊപ്പമെത്തി മെസി