
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. വൂൾവ്സിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് സിറ്റി തകർത്തത്. ഗബ്രിയേൽ ജീസസിന്‍റെ ഇരട്ടഗോൾ മികവിലാണ് സിറ്റിയുടെ ജയം. 80-ാം മിനിറ്റിലും അധിക സമയത്തുമാണ് ജീസസിന്റെ ഗോളുകൾ. റിയാദ് മെഹറസാണ് ഗോൾ പട്ടിക തികച്ചത്.
വോൾവ്സ് താരത്തിന്റെ സെൽഫ് ഗോളിലൂടെയാണ് സിറ്റി സ്‌കോറിംഗ് തുടങ്ങിയത്. കോണർ കോഡി വൂൾവ്സിനായി ആശ്വാസ ഗോൾ നേടി.
അറുന്നൂറിലും മിന്നി റോണോ
ഇറ്റാലിയൻ ലീഗിൽ യുവന്‍റസ് എതിരില്ലാത്ത മൂന്ന് ഗോളിന് സ്പെസിയയെ തോൽപ്പിച്ചു. അറുന്നൂറാം ലീഗ് മത്സരം കളിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ സിരീ എ സീസണിലെ 20-ാം ഗോൾ നേടി. മൊറാട്ടയും ചിയേസയുമാണ് യുവന്‍റസിനായി മറ്റ് ഗോളുകൾ നേടിയത്. ഈ ജയത്തോടെ യുവന്‍റസ് 24 കളികളിൽ നിന്ന് 49 പോയിന്‍റുമായി മൂന്നാംസ്ഥാനത്തെത്തി.
52 പോയിന്‍റുമായി എസി മിലാൻ രണ്ടാം സ്ഥാനത്തും 56 പോയിന്‍റുള്ള ഇന്‍റർ മിലാൻ ഒന്നാം സ്ഥാനത്തുമാണ്.
കെ പി രാഹുലിനും മഷൂറിനും ദേശീയ ഫുട്‌ബോള്‍ ക്യാംപിലേക്ക് ക്ഷണം; 35 അംഗ ടീമിനെ അറിയാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!