അത് വെറും ഗോളല്ല; അപൂര്‍വ നേട്ടങ്ങളിലേക്ക് അലിസണ്‍ തൊടുത്ത ഹെഡര്‍

Published : May 18, 2021, 10:29 AM ISTUpdated : May 18, 2021, 10:31 AM IST
അത് വെറും ഗോളല്ല; അപൂര്‍വ നേട്ടങ്ങളിലേക്ക് അലിസണ്‍ തൊടുത്ത ഹെഡര്‍

Synopsis

ലിവർപൂൾ സമനിലയുറപ്പിച്ച മത്സരത്തില്‍ ലോംഗ് വിസിലിന് തൊട്ടുമുൻപാണ് അലിസൺ ബെക്കർ മിന്നല്‍ ഹെഡറിലൂടെ ചെമ്പടയുടെ രക്ഷകനായത്. 

വെസ്റ്റ് ബ്രോം: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ബ്രോമിനെതിരെ ഗോൾ നേടിയതോടെ ലിവര്‍പൂള്‍ ഗോളി അലിസൺ ബെക്കർ സ്വന്തമാക്കിയത് അപൂർവ നേട്ടങ്ങൾ. അലിസണിന്‍റെ ഗോളിലായിരുന്നു മത്സരത്തിൽ ലിവർപൂള്‍ വിജയിച്ചത്.

ലിവർപൂൾ സമനിലയുറപ്പിച്ച മത്സരത്തില്‍ ലോംഗ് വിസിലിന് തൊട്ടുമുൻപാണ് അലിസൺ ബെക്കർ ചെമ്പടയുടെ രക്ഷകനായത്. 1892ൽ സ്ഥാപിതമായ ലിവർപൂളിന് വേണ്ടി ഗോൾ നേടുന്ന ആദ്യ ഗോൾകീപ്പറെന്ന ആർക്കും തകർക്കാനാവാത്ത റെക്കോർഡ് ഇനി ബ്രസീലിയൻ താരത്തിന് സ്വന്തം. പ്രീമിയർ ലീഗിൽ ഗോൾ നേടുന്ന ആറാമത്തെ ഗോൾകീപ്പറെന്ന നേട്ടവും, ലീഗിൽ ഹെഡറിലൂടെ ഗോൾ നേടുന്ന ആദ്യ ഗോൾകീപ്പറെന്ന നേട്ടവും അലിസൺ സ്വന്തമാക്കി. 

ഗോളടിക്കും ഗോളി, അവസാന നിമിഷം തകര്‍പ്പന്‍ ഹെഡ്ഡര്‍ ഗോളുമായി അലിസണ്‍; ലിവര്‍പൂളിന് നാടകീയ ജയം

മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ഇതിഹാസ ഗോൾകീപ്പർ പീറ്റർ ഷ്മൈക്കേലാണ് പ്രീമിയർ ലീഗിൽ ഗോൾ നേടിയ ആദ്യ ഗോൾകീപ്പർ. 2001ൽ എവർട്ടണെതിരെയായിരുന്നു ഷ്മൈക്കേലിന്റെ നേട്ടം. പിന്നീട് ബ്രാഡ് ഫ്രീഡൽ, പോൾ റോബിൻസൺ, ടിം ഹൊവാർഡ്, അസ്മിർ ബെഗോവിച്ച് എന്നിവരും എതിർഗോൾവലയിൽ പന്തെത്തിച്ചു. 

ഇഞ്ചുറി ടൈം ഗോളിൽ ജയിച്ചതോടെ ലിവർപൂൾ ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്കുള്ള പ്രതീക്ഷ നിലനിർത്തി. 36 കളിയിൽ 63 പോയിന്റുമായി ലീഗിൽ അഞ്ചാം സ്ഥാനത്താണിപ്പോൾ ലിവർപൂൾ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച