
ആൻഫീൽഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ (English Premier League) ഒന്നാം സ്ഥാനത്തെത്താൻ ലിവർപൂൾ (Liverpool FC) ഇന്നിറങ്ങും. രാത്രി പന്ത്രണ്ടേകാലിന് തുടങ്ങുന്ന കളിയിൽ ടോട്ടനമാണ് (liverpool vs Tottenham) എതിരാളികൾ. കിരീടപ്പോരാട്ടത്തിൽ മുന്നിലുള്ള മാഞ്ചസ്റ്റർ സിറ്റിയെക്കാൾ (Man City) ഒരു പോയിന്‍റ് മാത്രം കുറവുള്ള ലിവർപൂളിന് ഏറെ നിർണായകമാണ് ഇന്നത്തെ മത്സരം.
ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ ടോട്ടനത്തെ നേരിടുന്നത് ലിവർപൂളിന് ആത്മവിശ്വാസം നൽകും. 34 കളിയിൽ സിറ്റിക്ക് 83ഉം ലിവര്‍പൂളിന് 82ഉം പോയിന്‍റാണുള്ളത്. ഇന്നത്തെ മറ്റ് മത്സരങ്ങളിൽ ചെൽസി വൈകിട്ട് ഏഴരയ്ക്ക് വോൾവ്സിനെയും മാഞ്ചസ്റ്റർ യുണൈറ്റഡ് രാത്രി പത്തിന് ബ്രൈറ്റണേയും നേരിടും. ലീഗിൽ ആറാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ നിലനിർത്താൻ ജയം അനിവാര്യമാണ്. മാഞ്ചസ്റ്റർ സിറ്റി നാളെ ന്യൂകാസിൽ യുണൈറ്റഡുമായി ഏറ്റുമുട്ടും.
ചാമ്പ്യൻസ് ലീഗ്: മനസുതുറന്ന് ക്ലോപ്പ്
ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡിനാണ് കിരീട സാധ്യത കൂടുതലെന്ന് ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ്പ് വ്യക്തമാക്കി. ചാമ്പ്യന്‍സ് ലീഗില്‍ അവിശ്വസനീയ തിരിച്ചുവരവ് നടത്തുന്ന റയൽ മാഡ്രിഡിനെ നേരിടാൻ കൂടുതൽ തയ്യാറെടുപ്പുകൾ നടത്തുമെന്നും ക്ലോപ്പ് പറഞ്ഞു. മേയ് ഇരുപത്തിയെട്ടിനാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനൽ.
കൗണ്ടി ക്രിക്കറ്റിൽ സിക്‌സര്‍ പൂരം, ഗാലറിയില്‍ 17 സിക്‌സറുകളെത്തിച്ച് ബെൻ സ്റ്റോക്‌സിന് റെക്കോര്‍ഡ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!