EPL : കിരീടപ്പോരാട്ടം മുറുക്കാന്‍ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ഇന്ന് കളത്തില്‍

Published : Apr 30, 2022, 02:15 PM ISTUpdated : Apr 30, 2022, 02:18 PM IST
EPL : കിരീടപ്പോരാട്ടം മുറുക്കാന്‍ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ഇന്ന് കളത്തില്‍

Synopsis

കിരീട നിർണയത്തിൽ സിറ്റിക്കും ലിവർപൂളിനും ഇനിയുള്ള മത്സരങ്ങൾ എല്ലാം നിർണായകമാണ്

ന്യൂകാസില്‍: കിരീടപ്പോരാട്ടം മുറുകുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ (English Premier League) മാഞ്ചസ്റ്റർ സിറ്റിയും (Man City) ലിവർപൂളും (Liverpool FC) ഇന്ന് മുപ്പത്തിനാലാം റൗണ്ട് മത്സരത്തിനിറങ്ങും. ലിവർപൂൾ വൈകിട്ട് അഞ്ചിന് തുടങ്ങുന്ന കളിയിൽ ന്യൂകാസിലിനെയും (Newcastle vs Liverpool) മാഞ്ചസ്റ്റർ സിറ്റി രാത്രി പത്തിന് ലീഡ്സ് യുണൈറ്റഡിനേയും (Leeds United vs Man City) നേരിടും. സിറ്റിക്ക് 80ഉം ലിവർപൂളിന് 79ഉം പോയിന്റാണുള്ളത്. കിരീട നിർണയത്തിൽ സിറ്റിക്കും ലിവർപൂളിനും ഇനിയുള്ള മത്സരങ്ങൾ എല്ലാം നിർണായകമാണ്.

കിരീടമുയർത്താന്‍ റയല്‍

സ്പാനിഷ് ലീഗ് ഫുട്ബോളിൽ കിരീടം ഉറപ്പിക്കാൻ റയൽ മാഡ്രിഡ് ഇന്നിറങ്ങും. എസ്പാനിയോളിനെ  തോൽപിച്ചാൽ നാല് മത്സരം ശേഷിക്കേ റയലിന് മുപ്പത്തിയഞ്ചാം കിരീടം സ്വന്തമാക്കാം. റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെർണബ്യൂവിൽ രാത്രി ഏഴേ മുക്കാലിനാണ് കളി തുടങ്ങുക. 

33 കളിയിൽ 24 ജയവും ആറ് സമനിലയും മൂന്ന് തോൽവിയുമായി 78 പോയിന്റുമായാണ് റയൽ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണയെക്കാൾ പതിനഞ്ച് പോയിന്റ് ലീഡുണ്ട് റയലിന്. അത്‍ലറ്റിക്കോ മാഡ്രിഡ്, ലെവാന്റേ, കാഡിസ്, റയൽ ബെറ്റിസ് എന്നിവരാണ് റയലിന്റെ ശേഷിക്കുന്ന എതിരാളികൾ.

ബയേണും ഗ്രൌണ്ടില്‍

ജർമ്മൻ ലീഗ് ഫുട്ബോളിൽ ബയേൺ മ്യൂണിക്ക് ഇന്ന് മെയിൻസിനെ നേരിടും. വൈകിട്ട് ഏഴിന് മെയിൻസിന്റെ മൈതാനത്താണ് മത്സരം. ബയേൺ നേരത്തേ തന്നെ കിരീടം ഉറപ്പാക്കിയിരുന്നു. 31 കളിയിൽ 75 പോയിന്റുമായാണ് ബയേൺ തുടർച്ചയായ പത്താം കിരീടം സ്വന്തമാക്കിയത്.

LaLiga: ജയിച്ചാല്‍ കിരീടം; റയല്‍ മാഡ്രിഡ് ഇന്ന് എസ്‍പാനിയോളിനെതിരെ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഇത് ദൈവത്തിന്‍റെ അവസാന താക്കീത്'; റൊണാൾഡോ പ്രതിമക്ക് തീവെച്ച് നൃത്തംചവിട്ടി യുവാവ്, പിന്നാലെ പിടിയിൽ
ട്രാവന്‍കൂര്‍ റോയല്‍സിന് ''ട്രിപ്പിള്‍'' നേട്ടം; തിരുവനന്തപുരം ജില്ലാ യൂത്ത് ലീഗില്‍ മൂന്ന് വിഭാഗങ്ങളിലും കിരീടം