33 കളിയിൽ 24 ജയവും ആറ് സമനിലയും മൂന്ന് തോൽവിയുമായി 78 പോയിന്റുമായാണ് റയൽ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളിൽ (LaLiga 2021-22) കിരീടം ഉറപ്പിക്കാൻ റയൽ മാഡ്രിഡ് (Real Madrid) ഇന്നിറങ്ങും. എസ്പാനിയോളിനെ (Espanyol) തോൽപിച്ചാൽ നാല് മത്സരം ശേഷിക്കേ റയലിന് മുപ്പത്തിയഞ്ചാം കിരീടം സ്വന്തമാക്കാം. റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെർണബ്യൂവിൽ രാത്രി ഏഴേ മുക്കാലിനാണ് കളി തുടങ്ങുക. 

Scroll to load tweet…

33 കളിയിൽ 24 ജയവും ആറ് സമനിലയും മൂന്ന് തോൽവിയുമായി 78 പോയിന്റുമായാണ് റയൽ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണയെക്കാൾ പതിനഞ്ച് പോയിന്റ് ലീഡുണ്ട് റയലിന്. അത്‍ലറ്റിക്കോ മാഡ്രിഡ്, ലെവാന്റേ, കാഡിസ്, റയൽ ബെറ്റിസ് എന്നിവരാണ് റയലിന്റെ ശേഷിക്കുന്ന എതിരാളികൾ.

Scroll to load tweet…

ജർമനിയില്‍ ബയേണിന് മത്സരം

ലീഗ് ഫുട്ബോളിൽ ബയേൺ മ്യൂണിക്ക് ഇന്ന് മെയിൻസിനെ നേരിടും. വൈകിട്ട് ഏഴിന് മെയിൻസിന്റെ മൈതാനത്താണ് മത്സരം. ബയേൺ നേരത്തേ തന്നെ കിരീടം ഉറപ്പാക്കിയിരുന്നു. 31 കളിയിൽ 75 പോയിന്റുമായാണ് ബയേൺ തുടർച്ചയായ പത്താം കിരീടം സ്വന്തമാക്കിയത്.

Santosh Trophy: സന്തോഷ് ട്രോഫിയില്‍ ക്ലാസിക്ക് ഫൈനല്‍, കേരളത്തിന്‍റെ എതിരാളികള്‍ ബംഗാള്‍