EPL 2021-22 : ഇഞ്ചുറിടൈമിലെ ഇരട്ട ഗോളില്‍ ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് ടോട്ടനം; യുണൈറ്റഡിനും ജയം

By Web TeamFirst Published Jan 20, 2022, 8:31 AM IST
Highlights

35 പോയിന്‍റുള്ള യുണൈറ്റഡ് പോയിന്‍റ് പട്ടികയിൽ ഏഴാം സ്ഥാനത്തും ബ്രന്‍റ്ഫോഡ് 23 പോയിന്‍റുമായി പതിനാലാം സ്ഥാനത്തുമാണ്

ബ്രന്‍റ്ഫോഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ (English Premier League) മാഞ്ചസ്റ്റ‍ർ യുണൈറ്റഡിന് (Man United) ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്രന്‍റ്ഫോഡിനെ (Brentford) തോൽപ്പിച്ചത്. യുണൈറ്റഡിനായി ആന്തോണി ഇലാങ്ക (Anthony Elanga), മേസണ്‍ ഗ്രീൻവുഡ് (Mason Greenwood), മാർകസ് റാഷ്ഫോഡ് (Marcus Rashford) എന്നിവർ ഗോൾ നേടി. ഇവാൻ ടോണിയാണ് (Ivan Toney) ബ്രന്‍റ്ഫോഡിന്‍റെ ഏക സ്കോറർ. 

35 പോയിന്‍റുള്ള യുണൈറ്റഡ് പോയിന്‍റ് പട്ടികയിൽ ഏഴാം സ്ഥാനത്തും ബ്രന്‍റ്ഫോഡ് 23 പോയിന്‍റുമായി പതിനാലാം സ്ഥാനത്തുമാണ്. 

പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ ഇഞ്ചുറിടൈമിലെ ഇരട്ട ഗോളിലൂടെ ടോട്ടനം തകർപ്പൻ ജയം നേടി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ചു. തൊണ്ണൂറാം മിനുറ്റുവരെ ഒരു ഗോളിന് പിന്നിൽ നിന്ന് ശേഷമാണ് ടോട്ടനത്തിന്‍റെ തിരിച്ചുവരവ്. സ്റ്റീവൻ ബെർഗ്വിനാണ് എക്സ്ട്രാ ടൈമിലെ രണ്ട് ഗോളും നേടിയത്. 36 പോയിന്‍റുള്ള ടോട്ടനം പട്ടികയിൽ അഞ്ചാമതും 25 പോയിന്‍റുള്ള ലെസ്റ്റർ സിറ്റി പത്താം സ്ഥാനത്തുമാണുള്ളത്. 

Spurs beat Leicester despite trailing after 94 minutes and 52 seconds, overtaking Manchester City 3-2 QPR in May 2012 (91:14) as the latest a team has been losing but gone on to win in a match 😬 | pic.twitter.com/uaF59A90Dq

— Premier League (@premierleague)

ICC U19 World Cup: ഇന്ത്യക്ക് കനത്ത തിരിച്ചടി, ക്യാപ്റ്റനടക്കം 6 കളിക്കാര്‍ക്ക് കൊവിഡ്
 


 

click me!