പ്രീമിയര്‍ ലീഗ്: വിജയശോഭയുമായി യുണൈറ്റഡും ചെല്‍സിയും

Published : Dec 28, 2022, 08:00 AM ISTUpdated : Dec 28, 2022, 08:04 AM IST
പ്രീമിയര്‍ ലീഗ്: വിജയശോഭയുമായി യുണൈറ്റഡും ചെല്‍സിയും

Synopsis

ബേൺമൗത്തിനെ തോൽപ്പിച്ച് ചെൽസി വിജയവഴിയിൽ തിരിച്ചെത്തി. എതിരില്ലാത്ത രണ്ട് ഗോളിനാണ് സ്റ്റംഫോര്‍ഡ് ബ്രിഡ്‌ജില്‍ നീലപ്പടയുടെ ജയം

ഓള്‍ഡ് ട്രഫോര്‍ഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്‍മാര്‍ക്ക് തകര്‍പ്പന്‍ ജയം. മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളിന് നോട്ടിംഹാം ഫോറസ്റ്റിനെ തകർത്തു. മാർക്കസ് റാഷ്ഫോർഡ്, ആന്‍റണി മാർഷ്യൽ, ഫ്രെഡ് എന്നിവരാണ് ഗോളുകൾ നേടിയത്. ആദ്യപകുതിയില്‍ 19, 22 മിനുറ്റുകളില്‍ രണ്ട് ഗോളിന്‍റെ ലീഡ് യുണൈറ്റഡ് സ്വന്തമാക്കിയപ്പോള്‍ 87-ാം മിനുറ്റിലായിരുന്നു ഫ്രഡിന്‍റെ ഗോള്‍. എട്ട് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകളും 66 ശതമാനം പന്തടക്കവുമായാണ് യുണൈറ്റഡിന്‍റെ ജയഭേരി. 15 കളിയിൽ 29 പോയിന്‍റുമായി ലീഗിൽ അഞ്ചാം സ്ഥാനത്താണ് യുണൈറ്റഡ്.

മറ്റൊരു മത്സരത്തില്‍ ബേൺമൗത്തിനെ തോൽപ്പിച്ച് ചെൽസി വിജയവഴിയിൽ തിരിച്ചെത്തി. എതിരില്ലാത്ത രണ്ട് ഗോളിനാണ് സ്റ്റംഫോര്‍ഡ് ബ്രിഡ്‌ജില്‍ നീലപ്പടയുടെ ജയം. ഇരു ഗോളുകളും ആദ്യപകുതിയിലായിരുന്നു. 16-ാം മിനുറ്റില്‍ കായ് ഹാവെർട്ട്സ്, 24-ാം മിനുറ്റില്‍ മേസൺ മൗണ്ട് എന്നിവരാണ് ഗോളുകൾ നേടിയത്. 15 കളിയില്‍ 24 പോയിന്‍റുമായി ചെൽസി നിലവിൽ ലീഗിൽ എട്ടാംസ്ഥാനത്താണ്. അതേസമയം പതിനാലാം സ്ഥാനക്കാരാണ് ബേൺമൗത്ത്. 

സിറ്റി ഇന്ന് കളത്തില്‍

ലീഗിൽ രണ്ടാം സ്ഥാനം തിരിച്ചുപിടിക്കാൻ മാഞ്ചസ്റ്റർ സിറ്റി ഇന്നിറങ്ങും. എവേ മത്സരത്തിൽ ലീഡ്‌സ് യുണൈറ്റഡാണ് എതിരാളികൾ. ഇന്ത്യൻസമയം നാളെ പുലർച്ചെ ഒന്നരയ്ക്കാണ് മത്സരം. 14 മത്സരങ്ങളിൽ 32 പോയിന്‍റുമായി ആഴ്സനലിനും ന്യൂകാസിലിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി. ആഴ്‌സണലിന് 40 ഉം ന്യൂകാസിലിന് 33 ഉം പോയിന്‍റാണുള്ളത്. കഴിഞ്ഞ ദിവസം ലെസ്റ്റർ സിറ്റിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് ന്യൂകാസിൽ യുണൈറ്റഡ് ലീഗിൽ സിറ്റിയെ മറികടന്ന് രണ്ടാം സ്ഥാനത്തേക്കുയർന്നത്.

ലോകകപ്പ് ഇടവേളക്ക് ശേഷം ഫ്രഞ്ച് ലീഗിൽ ഇന്ന് പിഎസ്‌‌ജിക്ക് മത്സരമുണ്ട്. സ്ട്രോസ്ബർഗാണ് എതിരാളികൾ. ഇന്ത്യൻ സമയം നാളെ പുലർച്ചെ ഒന്നരയ്ക്കാണ് കളി തുടങ്ങുക. കിലിയൻ എംബാപ്പെ, നെയ്‌മർ ജൂനിയർ എന്നിവർ കളിക്കും. ലിയോണൽ മെസി ഇതുവരെ ടീമിനൊപ്പം ചേർന്നിട്ടില്ല. മെസി അടുത്ത ആഴ്ചയോടെയെ പാരീസിൽ എത്തൂ എന്ന് കോച്ച് ക്രിസ്റ്റഫ് ഗാൾട്ടിയർ പറഞ്ഞു. 15 മത്സരങ്ങളിൽനിന്ന് 41 പോയിന്‍റുള്ള പിഎസ്‌ജിയാണ് ലീഗിൽ ഒന്നാമത്. 

യുണൈറ്റഡിന് ചെക്ക്; കോഡി ഗാപ്കോയെ റാഞ്ചി ലിവർപൂൾ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

യുദ്ധഭീതിക്കിടെ ഏഷ്യൻ കപ്പില്‍ ദേശീയ ഗാനം ആലപിക്കാതെ ഇറാൻ വനിതാ ഫുട്ബോൾ ടീമിന്‍റെ നിശബ്ദ പ്രതിഷേധം
ഫുട്ബോള്‍ ലോകകപ്പിൽ നിന്ന് ഇറാൻ പുറത്തേക്ക്?, കടുത്ത തീരുമാനവുമായി ഫെഡറേഷൻ; പകരക്കാരായി എത്തുക ഈ രാജ്യം