തോല്‍വിയറിയാതെ 34 മത്സരങ്ങള്‍; സ്വപ്‌നക്കുതിപ്പില്‍ റെക്കോര്‍ഡിനരികെ ഇറ്റലി!

By Web TeamFirst Published Jul 12, 2021, 10:26 AM IST
Highlights

സെപ്റ്റംബർ രണ്ടിന് ബൾഗേറിയക്കെതിരെയാണ് ഇറ്റലിയുടെ അടുത്ത മത്സരം. ഈ കളിയിലും പരാജയപ്പെടാതിരുന്നാല്‍ ഇറ്റലി തോല്‍വിയറിയാതെയുള്ള മത്സരങ്ങളുടെ കണക്കില്‍ ബ്രസീലിന്റെയും സ്‌പെയ്‌ന്റെയും റെക്കോർഡിന് ഒപ്പമെത്തും.

വെംബ്ലി: ഒറ്റക്കളിയിലും തോൽക്കാതെയാണ് റോബർട്ടോ മാൻചീനിയുടെ ഇറ്റലി ഇക്കുറി യൂറോപ്യൻ ഫുട്ബോളിലെ രാജാക്കൻമാരായത്. അന്താരാഷ്‌ട്ര ഫുട്ബോളില്‍ തുട‍ർച്ചയായി മുപ്പത്തിനാല് മത്സരങ്ങളിൽ തോൽവി അറിയാതെയാണ് ഇറ്റാലിയന്‍ കുതിപ്പ്. പോർച്ചുഗലിനെതിരെ 2018ലെ യുവേഫ നേഷൻസ് ലീഗിൽ ആയിരുന്നു ഇറ്റലിയുടെ അവസാന തോൽവി. 

സെപ്റ്റംബർ രണ്ടിന് ബൾഗേറിയക്കെതിരെയാണ് ഇറ്റലിയുടെ അടുത്ത മത്സരം. ഈ കളിയിലും പരാജയപ്പെടാതിരുന്നാല്‍ ഇറ്റലി തോല്‍വിയറിയാതെയുള്ള മത്സരങ്ങളുടെ കണക്കില്‍ ബ്രസീലിന്റെയും സ്‌പെയ്‌ന്റെയും റെക്കോർഡിന് ഒപ്പമെത്തും. സ്‌പെയ്‌നും ബ്രസീലും തുട‍ർച്ചയായി 35 മത്സരങ്ങളിൽ തോൽവി അറിയാതെയാണ് റെക്കോർഡ് സ്വന്തമാക്കിയത്. 

ഇംഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് യൂറോ കപ്പില്‍ ഇറ്റലി രണ്ടാം കിരീടമുയര്‍ത്തിയത്. ആദ്യ കിരീടത്തിനായി ബൂട്ടുകെട്ടിയ ഇംഗ്ലണ്ടിന് സ്വപ്‌നതുടക്കം സ്വന്തം തട്ടകത്തില്‍ ലഭിച്ചു. കളി രണ്ട് മിനിറ്റ് തികയും മുൻപേ ലൂക് ഷോ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. പിന്നെ കണ്ടത് ഇംഗ്ലീഷ് ഗോൾമുഖത്തേക്ക് ഇരമ്പിയെത്തുന്ന ഇറ്റലിയെ. അറുപത്തിയേഴാം മിനിറ്റില്‍ ലിയനാർഡോ ബൊനൂച്ചി ഇറ്റലിയെ ഒപ്പമെത്തിച്ചു. 

നിശ്ചിതസമയത്തും എക്‌സ്‌ട്രാ ടൈമിലും ഒരിക്കൽക്കൂടി കീഴടങ്ങാൻ ജോർദാൻ പിക്ഫോർഡ് വിസമ്മതിച്ചതോടെ കളി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. എന്നാല്‍ ഷൂട്ടൗട്ടിൽ രണ്ടിനെതിരെ മൂന്ന് ഗോളിന് ജയം ഇറ്റലിയുടേതായി. ഷൂട്ടൗട്ടില്‍ ഇറ്റലിയുടെ ബെലോട്ടിക്കും ജോർജീഞ്ഞോയ്‌ക്കും ഉന്നംതെറ്റി. ഇംഗ്ലണ്ട് നിരയില്‍ റാഷ്‌ഫോർഡ്, സാഞ്ചോ, സാക്ക എന്നിവർക്കും പിഴച്ചു. ഇതോടെ ഇറ്റലി യൂറോപ്യൻ ഫുട്ബോളിന്റെ പുതിയ രാജാക്കൻമാരായി വാഴുകയായിരുന്നു. 

ഇംഗ്ലീഷ് ഫുട്ബോളിന്റെ തറവാടായ വെംബ്ലിയിൽ 53 വർഷത്തെ കിരീട കാത്തിരിപ്പ് അസൂറികൾ ഗംഭീരമായി അവസാനിപ്പിച്ചു. ഇംഗ്ലണ്ടാവട്ടെ കിരീടത്തിനായി ഇനിയും കാത്തിരിക്കാതെ തരമില്ല. 

കൂടുതല്‍ യൂറോ വാര്‍ത്തകള്‍

വെംബ്ലിയില്‍ നീലകടലിരമ്പം, അസൂറികളുടേത് രണ്ടാം യൂറോ കിരീടം; ഇംഗ്ലണ്ട് കാത്തിരിക്കണം

ലോകകപ്പ് യോഗ്യതയില്ലാതിരുന്ന ടീം ഇന്ന് യൂറോ ചാമ്പ്യന്‍മാര്‍; ഇറ്റലിക്ക് ശൈലീമാറ്റത്തിന്‍റെ മാന്‍ചീനി മുഖം

'ഇറ്റ്‌സ് കമിംഗ് ഹോം', വീണ്ടും തോറ്റുപോയൊരു പാട്ട്; തറവാടുമുറ്റത്തും കണ്ണീരണിഞ്ഞ് ഇംഗ്ലണ്ട്

ചരിത്രം കുറിച്ച് ഇറ്റലി ഗോളി ഡോണറുമ്മ, യൂറോയുടെ താരം; ഗോള്‍ഡണ്‍ ബൂട്ട് റൊണാള്‍ഡോയ്‌ക്ക്

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!