'ഇറ്റ്‌സ് കമിംഗ് ഹോം', വീണ്ടും തോറ്റുപോയൊരു പാട്ട്; തറവാടുമുറ്റത്തും കണ്ണീരണിഞ്ഞ് ഇംഗ്ലണ്ട്

Published : Jul 12, 2021, 08:16 AM ISTUpdated : Jul 12, 2021, 08:25 AM IST
'ഇറ്റ്‌സ് കമിംഗ് ഹോം', വീണ്ടും തോറ്റുപോയൊരു പാട്ട്; തറവാടുമുറ്റത്തും കണ്ണീരണിഞ്ഞ് ഇംഗ്ലണ്ട്

Synopsis

ഇറ്റലിക്കെതിരായ കലാശപ്പോരിന് മുമ്പേ വെംബ്ലിയില്‍ ഇംഗ്ലീഷ് ആരാധകര്‍ ഇളകിമറിഞ്ഞിരുന്നു. എന്നാല്‍ പാട്ടും മേളവുമായി എത്തിയ എഴുപതിനായിരത്തോളം വരുന്ന കാണികൾക്ക് മുന്നിൽ ഇംഗ്ലണ്ട് കണ്ണീര്‍ പൊഴിച്ചു. 

വെംബ്ലി: ഒരിക്കൽക്കൂടി ഫുട്ബോളിന്റെ തറവാട്ടുകാർ കിരീടത്തിനരികെ തലകുനിക്കുന്ന കാഴ്‌ചയാണ് യൂറോ കപ്പ് ഫൈനലില്‍ വെംബ്ലിയിൽ കണ്ടത്. 55 വർഷമായി കിരീടമില്ലാത്ത ഇംഗ്ലണ്ടിന് സ്വന്തം മണ്ണിലെ തോൽവി ഇരട്ടപ്രഹരമായി. 'ഇറ്റ്‌സ് കമിംഗ് ഹോം' എന്ന് ഫൈനലിന് മുമ്പുയര്‍ന്ന ആരാധകരുടെ അവകാശവാദങ്ങളെല്ലാം അസൂറിക്കുതിപ്പില്‍ ഒലിച്ചുപോയി. 

ഇറ്റലിക്കെതിരായ കലാശപ്പോരിന് മുമ്പേ വെംബ്ലിയില്‍ ഇംഗ്ലീഷ് ആരാധകര്‍ ഇളകിമറിഞ്ഞിരുന്നു. എന്നാല്‍ പാട്ടും മേളവുമായി എത്തിയ എഴുപതിനായിരത്തോളം വരുന്ന കാണികൾക്ക് മുന്നിൽ ഇംഗ്ലണ്ട് കണ്ണീര്‍ പൊഴിച്ചു. ഗാരത് സൗത്‌ഗേറ്റിന് ഒരിക്കൽ കൂടി തന്ത്രങ്ങള്‍ പിഴച്ചുപോയ ദിനം. പ്രതിഭകൾ നിറഞ്ഞ ടീമുണ്ടായിട്ടും പ്രതിരോധ താരങ്ങൾ പോലും ഗോളടിക്കാനും ഗോളടിപ്പിക്കാനും മിടുക്കുള്ളവരായിട്ടും പകരക്കാരുടെ ബെഞ്ചിൽ സൂപ്പർ താരങ്ങൾ നിരന്നിട്ടും ഇംഗ്ലണ്ടിന് കിരീടം കൂടെപ്പോന്നില്ല. 

ഗാലറിയില്‍ കയ്യടിക്കാൻ ഡേവിഡ് ബെക്കാമും രാജകുടുംബവും അടക്കമുള്ള സന്നാഹങ്ങളും പിന്തുണയ്ക്ക് സ്വന്തം മണ്ണിൽ ആർത്തിരമ്പുന്ന കാണികളുണ്ടായിട്ടും ഇംഗ്ലണ്ടിന് പിഴച്ചത് തന്ത്രങ്ങളുടെ പിഴവുകൊണ്ട് കൂടിയാണ്. 

ബെക്കാമിനും റൂണിക്കും കഴിയാത്തത് ഹാരി കെയ്ൻ തരുമെന്ന് ഇംഗ്ലണ്ട് ഉറച്ചുവിശ്വസിച്ചിരുന്നു. ലോകകപ്പിൽ സെമിയിലെത്തി പ്രതീക്ഷ ടീം വാനോളമുയർത്തി. നേഷൻസ് ലീഗിൽ കിരീടത്തിന് തൊട്ടരികെ വീണവരാണ്. എന്നാല്‍ യൂറോയിൽ നോക്കൗട്ട് ഘട്ടം മുതല്‍ താരതമ്യേന ചെറിയ ടീമുകളെ മുന്നിൽ കിട്ടിയ ഇംഗ്ലണ്ട് കിരീടം കൈയ്യടക്കിയെന്ന് വീമ്പുപറഞ്ഞു. ഫൈനലിൽ ആക്രമിച്ച് ഇംഗ്ലീഷ് പട ആദ്യം മുന്നിലെത്തി. അതും ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഫൈനൽ ഗോള്‍ എന്ന നേട്ടത്തോടെ.

കളി ഷൂട്ടൗട്ടിലെത്തും മുൻപേ ക്ലബ് ഫുട്ബോളിൽ പെരുമയുള്ള മുന്നേറ്റക്കാരെ പകരക്കാരാക്കി സൗത്‌ഗേറ്റ് അവസാന ആയുധം പുറത്തെടുത്തു. പക്ഷേ ഏറ്റവും മികച്ചവർക്ക് പിഴച്ചപ്പോൾ ഇംഗ്ലണ്ട് അവിശ്വസനീയമായി തോല്‍വി കണ്ടുനിന്നു. ഇല്ല ഇത്തവണയും ഫുട്ബോളിന്‍റെ തറവാട്ടിലേക്ക് കിരീടമില്ല. കപ്പിലേക്കുള്ള ഇംഗ്ലണ്ടിന്‍റെ കാത്തിരിപ്പ് നീളുകയാണ്.

കൂടുതല്‍ യൂറോ വാര്‍ത്തകള്‍

വെംബ്ലിയില്‍ നീലകടലിരമ്പം, അസൂറികളുടേത് രണ്ടാം യൂറോ കിരീടം; ഇംഗ്ലണ്ട് കാത്തിരിക്കണം

ലോകകപ്പ് യോഗ്യതയില്ലാതിരുന്ന ടീം ഇന്ന് യൂറോ ചാമ്പ്യന്‍മാര്‍; ഇറ്റലിക്ക് ശൈലീമാറ്റത്തിന്‍റെ മാന്‍ചീനി മുഖം

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

1000 കി.മീ യാത്ര ചെയ്താൽ മെസിക്കൊപ്പം ഒറ്റയ്ക്കൊരു ഫോട്ടോ എടുക്കാം, മുടക്കേണ്ട തുക കൈയിലുണ്ടോ, ജിഎസ്ടി കൂടാതെ 10 ലക്ഷം!
പാകിസ്ഥാനില്‍ ഫുട്ബോള്‍ മത്സരത്തിനിടെ സൈനിക ടീമും എതിര്‍ ടീമും ഗ്രൗണ്ടില്‍ ഏറ്റുമുട്ടി, നിരവധിപേര്‍ക്ക് പരിക്ക്