ഹോളണ്ടിന് തിരിച്ചടി; വിർജിൽ വാൻഡൈക്ക് യൂറോ കപ്പിനില്ല

By Web TeamFirst Published May 13, 2021, 11:28 AM IST
Highlights

ഒക്‌ടോബറിൽ എവർട്ടനെതിരായ പ്രീമിയ‍ർ ലീഗ് മത്സരത്തിനിടെയാണ് വാൻഡൈക്കിന് പരിക്കേറ്റത്. 

ആംസ്റ്റര്‍ഡാം: അടുത്ത മാസം തുടങ്ങുന്ന യൂറോ കപ്പിൽ കളിക്കില്ലെന്ന് ഹോളണ്ട് നായകൻ വിർജിൽ വാൻഡൈക്ക്. കാൽമുട്ടിന് ശസ്‌ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയാണ് ലിവർപൂൾ പ്രതിരോധ താരമായ വാൻഡൈക്ക്.   

ഒക്‌ടോബറിൽ എവർട്ടനെതിരായ പ്രീമിയ‍ർ ലീഗ് മത്സരത്തിനിടെയാണ് വാൻഡൈക്കിന് പരിക്കേറ്റത്. തൊട്ടുപിന്നാലെ ശസ്‌ത്രക്രിയക്ക് വിധേയനായ വാൻഡൈക്ക് ഇതിന് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല. ജൂൺ 11 മുതൽ ജൂലൈ 11 വരെയാണ് യൂറോകപ്പ്. ഗ്രൂപ്പ് സിയിൽ ഉക്രൈയ്ൻ, ഓസ്‌ട്രിയ, വടക്കൻ മാസിഡോണിയ എന്നിവരെയാണ് ഹോളണ്ട് നേരിടുക.

2018/19 സീസണില്‍ യൂറോപ്യൻ ഫുട്ബോളിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയ താരമാണ് വിർജിൽ വാൻഡൈക്ക്. ലിയോണല്‍ മെസിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയേയും മറികടന്നായിരുന്നു ലിവർപൂൾ താരത്തിന്‍റെ നേട്ടം. യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയറാവുന്ന ആദ്യ ഡിഫൻഡര്‍ എന്ന നേട്ടത്തില്‍ അന്ന് വാൻഡൈക്ക് ഇടംപിടിച്ചിരുന്നു. 

കഴിഞ്ഞത് സാംപിള്‍, വരാനിരിക്കുന്നത് ശരിയായ പൂരം; ദൗത്യം പൂര്‍ത്തിയാക്കാന്‍ പെപ് ഗാർഡിയോള

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!