'റൊണാൾഡോയ്‌ക്കൊപ്പം കളിക്കണം'; നെയ്‌മര്‍ നല്‍കുന്നത് സൂചനയോ?

By Web TeamFirst Published May 13, 2021, 9:50 AM IST
Highlights

മെസിയെ കിട്ടിയില്ലെങ്കിൽ റൊണാൾഡോയെ ടീമിലെത്തിക്കാൻ ശ്രമിക്കുമെന്ന് പിഎസ്‌ജി മാനേജ്‌മെന്റ് പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് നെയ്മറുടെ പുതിയ പ്രതികരണം. 

പാരിസ്: സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം കളിക്കാൻ ആഗ്രമുണ്ടെന്ന് പിഎസ്ജിയുടെ നെയ്‌മർ. പിഎസ്‌ജിയുമായി കരാർ പുതുക്കിയതിന് ശേഷം സംസാരിക്കുകയായിരുന്നു ബ്രസീലിയൻ താരം. 

ബാഴ്സലോണയിലേക്ക് മടങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ അവസാനിപ്പിച്ചാണ് നെയ്മ‍ർ പിഎസ്‌ജിയുമായുള്ള കരാർ 2025 വരെ പുതുക്കിയത്. അതുവരെ ലിയോണൽ മെസിക്കൊപ്പം വീണ്ടും കളിക്കണമെന്നായിരുന്നു നെയ്മ‍ർ പറഞ്ഞിരുന്നത്. പിഎസ്‌ജിയുമായി കരാർ പുതുക്കിയതിന് പിന്നാലെ നെയ്മർ വാക്കുമാറ്റി. മെസി, എംബാപ്പേ എന്നിവർക്കൊപ്പം കളിക്കാൻ കഴിഞ്ഞു. ഇനി റൊണാൾഡോയ്‌ക്കൊപ്പം കളിക്കാനാണ് ആഗ്രഹമെന്ന് നെയ്മ‍ർ പറയുന്നു. 

ലാ ലിഗ: അത്‌ലറ്റിക്കോ കിരീടത്തിനരികെ; റയലിന് ഇന്ന് നിര്‍ണായകം

മെസി ബാഴ്സലോണ വിട്ട് പിഎസ്ജിയിൽ എത്തിയാൽ മാത്രമേ നെയ്മറിന് അ‍‍ർജന്റൈൻ താരത്തിനൊപ്പം കളിക്കാൻ കഴിയൂ. ചാമ്പ്യൻസ് ലീഗിലും ഇറ്റാലിയൻ സെരി എയിലും വൻ തിരിച്ചടി നേരിട്ടതോടെ റൊണാൾഡോ യുവന്റസ് വിട്ടേക്കുമെന്നാണ് സൂചന. മെസിയെ കിട്ടിയില്ലെങ്കിൽ റൊണാൾഡോയെ ടീമിലെത്തിക്കാൻ ശ്രമിക്കുമെന്ന് പിഎസ്‌ജി മാനേജ്‌മെന്റ് പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് നെയ്മറുടെ പുതിയ പ്രതികരണം. 

പിഎസ്ജിക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടവും ബ്രസീലിനൊപ്പം ലോകകപ്പ് കിരീടവുമാണ് കരിയറിൽ തന്റെ ഏറ്റവും വലിയ സ്വപ്‌നമെന്നും നെയ്മർ പറഞ്ഞു. 29കാരനായ നെയ്മർ 2017ൽ ലോക റെക്കോർഡ് ട്രാൻസ്‌ഫർ തുകയ്‌ക്കാണ് ബാഴ്സലോണയിൽ നിന്ന് പിഎസ്ജിയിൽ എത്തിയത്. ഇതിന് ശേഷം ഫ്രഞ്ച് ക്ലബിന് വേണ്ടി 113 കളിയിൽ 86 ഗോൾ നേടിയിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!