സൗഹൃദ മത്സരം ഇറ്റലിക്ക് വമ്പൻ ജയം; സ്പെയിനിനും പോർച്ചു​ഗലിനും സമനില

By Web TeamFirst Published Jun 5, 2021, 9:47 AM IST
Highlights

42ആം മിനുട്ടിൽ മധ്യനിര താരം ബരെല്ലയിലൂടെ ഇറ്റലി രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിൽ ഇൻസീനെയും ബെറാർഡിയും ഗോൾ നേടിയതോടെ ഗോൾപട്ടിക പൂർത്തിയാക്കി.

മിലാൻ: യൂറോ കപ്പിന് മുന്നോടിയായുള്ള സൗഹൃദമത്സരത്തിൽ വമ്പൻ ജയവുമായി ഇറ്റലി. ചെക് റിപബ്ലികിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഇറ്റലി തോൽപിച്ചത്. 23ആം മിനുട്ടിൽ ഇമ്മൊബിലെ ആണ് ഇറ്റലിക്കായി ഗോളടി ആരംഭിച്ചത്.

42ആം മിനുട്ടിൽ മധ്യനിര താരം ബരെല്ലയിലൂടെ ഇറ്റലി രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിൽ ഇൻസീനെയും ബെറാർഡിയും ഗോൾ നേടിയതോടെ ഗോൾപട്ടിക പൂർത്തിയാക്കി. ഇത് ഇറ്റലിയുടെ തുടർച്ചയായ എട്ടാം ക്ലീൻ ഷീറ്റായിരുന്നു. അവസാന 28 മത്സരങ്ങളിൽ ഒരു പരാജയം പോലും ഇറ്റലിക്ക് സംഭവിച്ചിട്ടില്ല. ഇനി യൂറോ കപ്പിൽ തുർക്കി എതിരായാണ് ഇറ്റലിയുടെ ആദ്യ മത്സരം.

അതേസമയം, മറ്റൊരു മത്സരത്തിൽ സ്പെയിനും പോർച്ചുഗലും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. സ്പെയിനിന്‍റെ മൈതാനത്ത് ഇരുപതിനായിരത്തിലേറെ കാണികളെ സാക്ഷിയാക്കിയായിരുന്നു മത്സരം. സ്പെയിന് ആധിപത്യമുണ്ടായിരുന്നെങ്കിലും ഗോൾ നേടാനായില്ല.

മറുവശത്ത് ക്രിസ്റ്റ്യാനോ അടങ്ങുന്ന പോർച്ചുഗൽ മുന്നേറ്റ നിരയും തിളങ്ങിയില്ല.സ്പാനിഷ് താരം അൽവാരോ മൊറാറ്റയെ മത്സരത്തിനിടെ കാണികൾ പേര് പറഞ്ഞ് കൂവി വിളിച്ചത് നാണക്കേടായി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!