കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ കോച്ച് സെര്‍ബിയയില്‍ നിന്ന്? പുറത്തുവിടാതെ ക്ലബ്

Published : Jun 04, 2021, 10:11 PM ISTUpdated : Jun 04, 2021, 10:13 PM IST
കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ കോച്ച് സെര്‍ബിയയില്‍ നിന്ന്? പുറത്തുവിടാതെ ക്ലബ്

Synopsis

പ്രമുഖ ഫുട്‌ബോള്‍ വെബ്‌സൈറ്റായ ഗോള്‍ ഡോട്ട് കോം ആണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാല്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യം ഔദ്യോഗികമായി പറഞ്ഞിട്ടില്ല. 

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനായി സെര്‍ബിയക്കാരന്‍ ഇവാന്‍ വുകോമാനോവിച്ച് എത്തിയേക്കും. പ്രമുഖ ഫുട്‌ബോള്‍ വെബ്‌സൈറ്റായ ഗോള്‍ ഡോട്ട് കോം ആണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാല്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യം ഔദ്യോഗികമായി പറഞ്ഞിട്ടില്ല. 

പുറത്തുവരുന്ന വാര്‍ത്തകള്‍ സത്യമാണെങ്കില്‍ 2014ല്‍ ബ്ലാസ്റ്റേഴ്‌സ് അരങ്ങേറിയ ശേഷം ക്ലബിന്റെ പത്താമത്തെ പരിശീലകനായിരിക്കും വുകോമാനോവിച്ച്. കിബു വികൂന സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് വുകോമാനോവിച്ച് എത്തുന്നത്. രസകരമായ കാര്യം ബ്ലാസ്‌റ്റേഴ്‌സിന്റെ അര്‍ജന്റൈന്‍ താരം ഫാകുണ്ടോ പെരേര വുകോമാനോവിച്ചിന് കീഴില്‍ കളിച്ച താരമാണെന്നുള്ളതാണ്.

43കാരനായ വുകോമാനോവിച്ച് 2013-14ല്‍ ബല്‍ജിയന്‍ ക്ലബ് സ്റ്റാന്‍ഡേര്‍ഡ് ലീഗെയുടെ അസിസ്റ്റന്റ് കോച്ചായിട്ടാണ് അരങ്ങേറുന്നത്. പിന്നീട് സ്ലോവേനിയന്‍ ക്ലബ് സ്ലോവന്‍ ബ്രറ്റിസ്ലാവയെ പരിശീലിപ്പിച്ചു. അവസാനം, സൈപ്രസ് ക്ലബ് അപ്പോളോന്‍ ലിമസ്സോളിനെയാണ് പരിശീലിപ്പിച്ചത്. 

കഴിഞ്ഞ സീസണില്‍ 10-ാം സ്ഥാനത്തായിരുന്നു ബ്ലാസ്റ്റേഴ്‌സ്. 20 മത്സരങ്ങളില്‍ 17 പോയിന്റ് മാത്രമായിരുന്നു മഞ്ഞപ്പടയ്ക്കുണ്ടായിരുന്നത്. ക്ലബിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് വികൂനയെ പുറത്താക്കുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഇത് ദൈവത്തിന്‍റെ അവസാന താക്കീത്'; റൊണാൾഡോ പ്രതിമക്ക് തീവെച്ച് നൃത്തംചവിട്ടി യുവാവ്, പിന്നാലെ പിടിയിൽ
ട്രാവന്‍കൂര്‍ റോയല്‍സിന് ''ട്രിപ്പിള്‍'' നേട്ടം; തിരുവനന്തപുരം ജില്ലാ യൂത്ത് ലീഗില്‍ മൂന്ന് വിഭാഗങ്ങളിലും കിരീടം