
ലണ്ടൻ: യൂറോ കപ്പ് ഫൈനലിൽ ഇറ്റലിയോട് പെനൽറ്റി ഷൂട്ടൗട്ടിൽ തോറ്റതിന് പിന്നാലെ ഇംഗ്ലീഷ് താരങ്ങളെ വംശീയമായി അധിക്ഷേപിക്കുന്ന ആയിരക്കണക്കിന് ട്വീറ്റുകൾ നീക്കം ചെയ്തും നിരവധി അക്കൗണ്ടുകൾ വിലക്കിയും ട്വിറ്റർ. ഫൈനലിലെ പെനൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിനായി അവസാന മൂന്ന് കിക്കുകൾ എടുത്ത മാർക്കസ് റാഷ്ഫോർഡ്, ജേഡൻ സാഞ്ചോ, ബുക്കായോ സാക്ക എന്നിവർക്കെതിരെ ആണ് ഒരു വിഭാഗം ഇംഗ്ലീഷ് ആരാധകർ വംശീയ അധിക്ഷേപം നിറയുന്ന ട്വീറ്റുകളിട്ടത്.
എന്നാൽ വംശീയ അധിക്ഷേപത്തിന് ട്വിറ്ററിൽ സ്ഥാനമില്ലെന്നും കഴിഞ്ഞ 24 മണിക്കൂറിനിടെ ആയിരക്കണക്കിന് ട്വീറ്റുകളാണ് ഇത്തരത്തിൽ ട്വിറ്ററിൽ നിന്ന് ഒഴിവാക്കിയതെന്ന് ട്വിറ്റർ വ്യക്തമാക്കി. തങ്ങളുടെ നയങ്ങൾ ലംഘിക്കുന്ന ട്വീറ്റുകൾ നീക്കം ചെയ്യുന്നത് തുടരുമെന്നും ട്വിറ്റർ വക്താവ് പറഞ്ഞു. ഇംഗ്ലണ്ട് ടീമിലെ കറുത്തവർഗക്കാരായ റാഷ്ഫോർഡിനും സാഞ്ചോക്കും സാക്കയ്ക്കുമെതിരായ വംശീയ അധിക്ഷേപങ്ങളെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും അപലപിച്ചിരുന്നു.
കളിക്കാർക്കെതിരെ വംശീയ അധിക്ഷേപം നടത്തുന്നവർ സ്വയം നാണംകെടുകയാണെന്നും ജോൺസൺ പറഞ്ഞു. ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷനായ എഫ്എയും കളിക്കാർക്കെതിരായ വംശീയ അധിക്ഷേപങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു. ഉത്തരവാദികൾക്കെതിരെയ സാധ്യമായ രീതിയിൽ കർശനമായ നടപടികളെടുക്കുമെന്നം എഫ് എ അറിയിച്ചിരുന്നു.
ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കൂടിയായ വില്യം രാജകുമാരനും അധിക്ഷേപങ്ങളെ ശകതമായി അപലപിച്ചു. വംശീയ അധിക്ഷേപങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്ത ഇംഗ്ലണ്ട് ടീം യൂറോയിലെ മത്സരങ്ങൾക്ക് മുമ്പ് ഗ്രൗണ്ടിൽ മുട്ടുകുത്തി നിന്ന് വംശീയ അധിക്ഷേപങ്ങൾക്കെതിരായ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു.
വെംബ്ലിയില്‍ നീലകടലിരമ്പം, അസൂറികളുടേത് രണ്ടാം യൂറോ കിരീടം; ഇംഗ്ലണ്ട് കാത്തിരിക്കണം
'ഇറ്റ്‌സ് കമിംഗ് ഹോം', വീണ്ടും തോറ്റുപോയൊരു പാട്ട്; തറവാടുമുറ്റത്തും കണ്ണീരണിഞ്ഞ് ഇംഗ്ലണ്ട്
ചരിത്രം കുറിച്ച് ഇറ്റലി ഗോളി ഡോണറുമ്മ, യൂറോയുടെ താരം; ഗോള്‍ഡണ്‍ ബൂട്ട് റൊണാള്‍ഡോയ്‌ക്ക്
തോല്‍വിയറിയാതെ 34 മത്സരങ്ങള്‍; സ്വപ്‌നക്കുതിപ്പില്‍ റെക്കോര്‍ഡിനരികെ ഇറ്റലി!
ഇറ്റാലിയൻ ദേശീയ ഗാനത്തെ കൂവി; യൂറോ കലാശപ്പോരിലും പുലിവാല്‍ പിടിച്ച് ഇംഗ്ലീഷ് ആരാധകര്‍, വിവാദം
നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!