Asianet News MalayalamAsianet News Malayalam

യൂറോ ഫൈനല്‍: പെനാല്‍റ്റി നഷ്‌ടപ്പെടുത്തിയതിന് ഇംഗ്ലീഷ് താരങ്ങള്‍ക്കെതിരെ വംശീയാധിക്ഷേപം, ആഞ്ഞടിച്ച് എഫ്എ

മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ജേഡന്‍ സാഞ്ചോ, ബുകായോ സാക്ക എന്നിവരെയാണ് ആരാധകര്‍ വംശീയമായി അധിക്ഷേപിച്ചത്

Euro 2020 Final Marcus Rashford Jadon Sancho Bukayo Saka faced racist abuse after missed penalty
Author
Wembley Stadium, First Published Jul 12, 2021, 11:48 AM IST
  • Facebook
  • Twitter
  • Whatsapp

വെംബ്ലി: യൂറോ കപ്പ് ഫൈനലില്‍ ഇറ്റലിക്കെതിരെ പെനാല്‍റ്റി നഷ്‌ടപ്പെടുത്തിയ ഇംഗ്ലണ്ട് താരങ്ങള്‍ക്കെതിരെ വംശീയാധിക്ഷേപം. മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ജേഡന്‍ സാഞ്ചോ, ബുകായോ സാക്ക എന്നിവരെയാണ് ആരാധകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപിച്ചത്. വംശീയാധിക്ഷേപം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍ പ്രതികരിച്ചു. 

ഇറ്റലി പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2ന് വിജയിച്ച് കപ്പുയര്‍ത്തിയപ്പോള്‍ മൂവരുടെയും കിക്കുകള്‍ പിഴച്ചിരുന്നു. 'ഇംഗ്ലണ്ടിന് വേണ്ടി പൂര്‍ണ മികവ് പുറത്തെടുത്തിട്ടും ഞങ്ങളുടെ സ്‌ക്വാഡിലെ ചില താരങ്ങള്‍ മത്സരശേഷം ഓണ്‍ലൈനില്‍ വിവേചനം നേരിട്ടത് അംഗീകരിക്കാനാവില്ല' എന്ന് ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍ ട്വീറ്റ് ചെയ്തു. താരങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നതായും എല്ലാത്തരത്തിലുള്ള വിവേചനങ്ങളെയും എതിര്‍ക്കുന്നതായും എഫ്‌എ വ്യക്തമാക്കി. 

ഇംഗ്ലീഷ് താരങ്ങള്‍ വംശീയാധിക്ഷേപം നേരിട്ട സംഭവം ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് അന്വേഷിക്കുകയാണ്. ഫുട്ബോളര്‍മാരെ ലക്ഷ്യമിട്ടുള്ള അധിക്ഷേപങ്ങളും വംശീയ പ്രസ്‌താവനകളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതൊരിക്കലും അംഗീകരിക്കാനാവില്ലെന്നും അന്വേഷണത്തില്‍ വിട്ടുവീഴ്‌ചയുണ്ടാവില്ല എന്നും ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് പറഞ്ഞു. 

മോശം പെരുമാറ്റം മുമ്പും! വിവാദച്ചുഴിയില്‍ ഇംഗ്ലീഷ് ആരാധകര്‍

ഇത്തവണ യൂറോയില്‍ ഇംഗ്ലീഷ് ആരാധകര്‍ വിവാദച്ചുഴിയിലാവുന്നത് ഇതാദ്യമല്ല. സെമി ഫൈനലിൽ ഡെൻമാർക്ക് ഗോൾകീപ്പ‍ർ കാസ്‌പർ ഷ്‌മൈക്കേലിന്റെ മുഖത്തേക്ക് ആരാധക‍ർ ലേസ‍ർ രശ്‌മികൾ അടിച്ചതിന് യുവേഫ ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷന് മുപ്പതിനായിരം യൂറോ പിഴ ചുമത്തിയിരുന്നു. ഡെന്‍മാര്‍ക്കിന്‍റെ ദേശീയ ഗാനം ആലപിച്ചപ്പോള്‍ ഇംഗ്ലീഷ് ആരാധകര്‍ കൂവിയതും യുവേഫ അന്വേഷിച്ചിരുന്നു. യൂറോ ഫൈനലില്‍ ഇറ്റാലിയന്‍ ദേശീയ ഗാനം ആലപിച്ചപ്പോഴും ഇംഗ്ലീഷ് ആരാധകര്‍ കൂവിവിളിച്ചു.  


 
ഇംഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് യൂറോ കപ്പില്‍ ഇറ്റലി രണ്ടാം കിരീടമുയര്‍ത്തിയത്. ആദ്യ കിരീടത്തിനായി ബൂട്ടുകെട്ടിയ ഇംഗ്ലണ്ടിന് സ്വപ്‌നതുടക്കം സ്വന്തം തട്ടകത്തില്‍ ലഭിച്ചു. കളി രണ്ട് മിനിറ്റ് തികയും മുൻപേ ലൂക് ഷോ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചിരുന്നു. പിന്നെ കണ്ടത് ഇംഗ്ലീഷ് ഗോൾമുഖത്തേക്ക് ഇരമ്പിയെത്തുന്ന ഇറ്റലിയെയാണ്. അറുപത്തിയേഴാം മിനിറ്റില്‍ ലിയനാർഡോ ബൊനൂച്ചി ഇറ്റലിയെ ഒപ്പമെത്തിച്ചു. 

നിശ്ചിതസമയത്തും എക്‌സ്‌ട്രാ ടൈമിലും ഒരിക്കൽക്കൂടി കീഴടങ്ങാൻ ജോർദാൻ പിക്ഫോർഡ് വിസമ്മതിച്ചതോടെ കളി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. എന്നാല്‍ ഷൂട്ടൗട്ടിൽ രണ്ടിനെതിരെ മൂന്ന് ഗോളിന് ജയം ഇറ്റലിയുടേതായി. ഷൂട്ടൗട്ടില്‍ ഇറ്റലിയുടെ ബെലോട്ടിക്കും ജോർജീഞ്ഞോയ്‌ക്കും ഉന്നംതെറ്റിയപ്പോള്‍ ഇംഗ്ലണ്ട് നിരയില്‍ റാഷ്‌ഫോർഡ്, സാഞ്ചോ, സാക്ക എന്നിവർക്കും പിഴച്ചു. ഇതോടെ ഇറ്റലി യൂറോപ്യൻ ഫുട്ബോളിന്റെ പുതിയ രാജാക്കൻമാരാവുകയായിരുന്നു. 

കൂടുതല്‍ യൂറോ വാര്‍ത്തകള്‍

വെംബ്ലിയില്‍ നീലകടലിരമ്പം, അസൂറികളുടേത് രണ്ടാം യൂറോ കിരീടം; ഇംഗ്ലണ്ട് കാത്തിരിക്കണം

ലോകകപ്പ് യോഗ്യതയില്ലാതിരുന്ന ടീം ഇന്ന് യൂറോ ചാമ്പ്യന്‍മാര്‍; ഇറ്റലിക്ക് ശൈലീമാറ്റത്തിന്‍റെ മാന്‍ചീനി മുഖം

'ഇറ്റ്‌സ് കമിംഗ് ഹോം', വീണ്ടും തോറ്റുപോയൊരു പാട്ട്; തറവാടുമുറ്റത്തും കണ്ണീരണിഞ്ഞ് ഇംഗ്ലണ്ട്

ചരിത്രം കുറിച്ച് ഇറ്റലി ഗോളി ഡോണറുമ്മ, യൂറോയുടെ താരം; ഗോള്‍ഡണ്‍ ബൂട്ട് റൊണാള്‍ഡോയ്‌ക്ക്

തോല്‍വിയറിയാതെ 34 മത്സരങ്ങള്‍; സ്വപ്‌നക്കുതിപ്പില്‍ റെക്കോര്‍ഡിനരികെ ഇറ്റലി!

ഇറ്റാലിയൻ ദേശീയ ഗാനത്തെ കൂവി; യൂറോ കലാശപ്പോരിലും പുലിവാല്‍ പിടിച്ച് ഇംഗ്ലീഷ് ആരാധകര്‍, വിവാദം 

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios