യൂറോ കപ്പ്: സ്വിറ്റ്‌സര്‍ലന്‍ഡ്- വെയ്ല്‍സ് മത്സരം സമനിലയില്‍

By Web TeamFirst Published Jun 12, 2021, 9:08 PM IST
Highlights

ബ്രീല്‍ എംബോളോയിലൂടെ സ്വിറ്റ്‌സര്‍ലന്‍ഡ് ലീഡെടുത്തു. കീഫര്‍ മൂറിലൂടെ വെയ്ല്‍സ് മറുപടി നല്‍കി. തോടെ ഗ്രൂപ്പ് എയില്‍ ഒരുവര്‍ക്കും ഓരോപോയിന്റ് വീതമായി. ഇന്നലെ തുര്‍ക്കിയെ തകര്‍ത്ത ഇറ്റലിയാണ് ഗ്രൂപ്പില്‍ മുന്നില്‍.

ബാകു: യൂറോയില്‍ വെയ്ല്‍സ്- സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം സമനിലയില്‍ അവസാനിച്ചു. ഇരുവരും ഓരോ ഗോള്‍ വീതമാണ് നേടിയത്. ബ്രീല്‍ എംബോളോയിലൂടെ സ്വിറ്റ്‌സര്‍ലന്‍ഡ് ലീഡെടുത്തു. കീഫര്‍ മൂറിലൂടെ വെയ്ല്‍സ് മറുപടി നല്‍കി. തോടെ ഗ്രൂപ്പ് എയില്‍ ഒരുവര്‍ക്കും ഓരോപോയിന്റ് വീതമായി. ഇന്നലെ തുര്‍ക്കിയെ തകര്‍ത്ത ഇറ്റലിയാണ് ഗ്രൂപ്പില്‍ മുന്നില്‍.

ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. തുടക്കത്തില്‍ തന്നെ ഗരേത് ബെയ്‌ലും ബ്രീലും സ്വിസ് ഗോള്‍മുഖത്ത് ചെറിയ ഭീഷണി ഉയര്‍ത്തി. 14-ാം മിനിറ്റില്‍ സ്വിസ് ക്യാപ്റ്റന്‍ ഗ്രാനിറ്റ്് സാഖയുടെ ഒരു ശ്രമം വെയല്‍സ് പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. 17-ാം മിനിറ്റില്‍ മൂറിന്റെ ഹെഡ്ഡന്‍ ഏറെ പണിപ്പെട്ട് സ്വിസ് ഗോള്‍ കീപ്പര്‍ യാന്‍ സൊമ്മര്‍ തട്ടിയകറ്റി. ഇതിനിടെ ഹാരിസ് സേഫറോവിച്ചിന് ലഭിച്ച സുവര്‍ണാവസരം ക്രോസ് ബാറിന് മുകളിലൂടെ പറന്നു. ബോക്‌സില്‍ നിന്ന് ലഭിച്ച അവസരമാണ് താരം നഷ്ടമാക്കിയത്. ഇതോടെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാ പകുതി ആരംഭിച്ച് നാല് മിനിറ്റുകള്‍ക്കകം സ്വിറ്റ്‌സര്‍ലന്‍ഡ് ലീഡ് നേടി. ഷാക്വിരിയുടെ കോര്‍ണര്‍ കിക്കില്‍ തലവച്ചാണ് എംബോളോ സ്വിറ്റ്‌സര്‍ലന്‍ഡിന് ലീഡ് സമ്മാനിച്ചത്. ഗോള്‍ വന്നതോടെ വെയ്ല്‍സ് ഉണര്‍ന്നു കളിച്ചു. അതിനുള്ള ഫലം 74-ാം മിനിറ്റില്‍ മൂറിന്റെ ഗോളിലൂടെ വന്നു. ജോ മോറലാണ് ഗോളിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. 86-ാം മിനിറ്റില്‍ ഗവ്രനോവിച്ച് സ്വിറ്റ്‌സര്‍ലന്‍ഡിനായി ഗോള്‍ നേടിയെങ്കിലും വാര്‍ ചതിച്ചു. ഇതോടെ മത്സരം 1-1 സമനിലയില്‍ അവസാനിച്ചു.

click me!