യൂറോ: ഷ്മൈക്കലിന്റെ മുഖത്തേക്ക് കാണികൾ ലേസർ ലൈറ്റ് അടിച്ച സംഭവം; ഇം​ഗ്ലണ്ടിന് പിഴശിക്ഷ

By Web TeamFirst Published Jul 10, 2021, 7:37 PM IST
Highlights

സെമി പോരാട്ടത്തിൽ നിശ്ചിത സമയത്ത് 1-1- സമനിലയായ മത്സരത്തിന്‍റെ എക്സ്ട്രാ ടൈമിൽ ഇംഗ്ലണ്ടിന് അനുകൂലമായി ലഭിച്ച പെനല്‍റ്റി കിക്ക് ഹാരി കെയ്ൻ എടുക്കാനൊരുങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു ഷ്മൈക്കലിന്റെ മുഖത്തേക്ക് കാണികളിൽ നിന്ന് പച്ച ലേസർ ലൈറ്റ് അടിച്ച വിവാദ സംഭവം നടന്നത്.

ലണ്ടൻ:യൂറോ കപ്പിലെ ഇം​ഗ്ലണ്ട്-ഡെൻമാർക്ക് സെമി ഫൈനലിനിടെ ഡെന്‍മാര്‍ക്ക് ഗോള്‍ കീപ്പറായ കാസ്പര്‍ ഷ്മൈക്കലിന്‍റെ മുഖത്തേക്ക് കാണികൾ പച്ച നിറത്തിലുള്ള ലേസര്‍ ലൈറ്റ് അടിച്ച സംഭവത്തിൽ ഇം​ഗ്ലണ്ടിന് യുവേഫയുടെ പിഴ ശിക്ഷ. ലൈറ്റ് അടിച്ച സംഭവത്തിന് പുറമെ മത്സരത്തിന് മുമ്പ് ഡെൻമാർക്ക് ദേശീയ ​ഗാനം ആലപിക്കുന്നതിനിടെ കാണികൾ കൂവിയ സംഭവവും കൂടി ചേർത്താണ് യുവേഫ ഇം​ഗ്ലണ്ട് ഫുട്ബോൾ ടീമിന് 30000 പൗണ്ട് പിഴ വിധിച്ചത്.

സെമി പോരാട്ടത്തിൽ നിശ്ചിത സമയത്ത് 1-1- സമനിലയായ മത്സരത്തിന്‍റെ എക്സ്ട്രാ ടൈമിൽ ഇംഗ്ലണ്ടിന് അനുകൂലമായി ലഭിച്ച പെനല്‍റ്റി കിക്ക് ഹാരി കെയ്ൻ എടുക്കാനൊരുങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു ഷ്മൈക്കലിന്റെ മുഖത്തേക്ക് കാണികളിൽ നിന്ന് പച്ച ലേസർ ലൈറ്റ് അടിച്ച വിവാദ സംഭവം നടന്നത്.

ഹാരി കെയ്ൻ എടുത്ത സ്പോട്ട് കിക്ക് ഷ്മൈക്കൽ തടുത്തിട്ടെങ്കിലും റീ ബൗണ്ടിൽ പന്ത് വലയിലാക്കി കെയ്ൻ ഇം​ഗ്ലണ്ടിന്‍റെ വിജയം ഉറപ്പിച്ചിരുന്നു.ലൈറ്റ് അടിച്ച സംഭവത്തിന് പുറമെ വെംബ്ലി സ്റ്റേഡിയത്തില്‍ മത്സരം തുടങ്ങും മുമ്പ് ഡെന്‍മാര്‍ക്കിന്‍റെ ദേശീയ ഗാനം ആലപിക്കുപ്പോള്‍ ഇംഗ്ലീഷ് ആരാധകര്‍ കൂവിയതിനെക്കുറിച്ചും യുവേഫ അന്വേഷിച്ചിരുന്നു. ജർമനിക്കെതിരായ പോരാട്ടത്തിന് മുമ്പ് ജർമൻ ദേശീയ ​ഗാനം ആലപിക്കുമ്പോഴും കാണികൾ കൂവിയിരുന്നു. ഇതും യുവേഫ കണക്കിലെടുത്തു.

എതിരാളികളുടെ ദേശീയ ഗാനം ആലപിക്കുമ്പോള്‍ കാണികള്‍ കൂവരുതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ വക്താവ് നേരത്തെ പ്രതികരിച്ചിരുന്നു. എതിരാളികളെ ബഹുമാനിക്കാനും പിന്തുണക്കാനുമാണ് കാണികള്‍ ശ്രമിക്കേണ്ടതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ഡെൻമാർക്കിനെതിരായ സെമി പോരാട്ടത്തിൽ നിശ്ചിത സമയത്തും അധിക സമയത്തും ഇം​ഗ്ലണ്ട് ആക്രമണങ്ങളെ ​ഗോൾ പോസ്റ്റിന് മുന്നിൽ വൻമതിൽ കെട്ടി പ്രതിരോധിച്ചത് കാസ്പർ ഷ്മൈക്കലായിരുന്നു. എന്നാല്‍ എക്സ്ട്രാ ടൈമിന്‍റെ ആദ്യ പകുതിയില്‍  റഹീം സ്റ്റെർലിം​ഗിനെ ബോക്സില്‍സ വീഴ്ത്തിയതിന് റഫറി ഇംഗ്ലണ്ടിന് അനുകൂലമായി പെനല്‍റ്റി വിധിച്ചതോടെ മത്സരം ഇംഗ്ലണ്ടിന് അനുകൂലമായി. കിക്കെടുത്ത ഹാരി കെയ്ന്‍ റീബൗണ്ടില്‍ ഗോള്‍ നേടുകയും ചെയ്തു.

1966ലെ ലോകകപ്പ് ഫൈനലിനുശേഷം ഇം​ഗ്ലണ്ട് ആദ്യമായാണ് ഒരു പ്രധാന ടൂർണമെന്റിന്‍റെ ഫൈനലിലെത്തുന്നത്.  ഞായറാഴ്ച വെംബ്ലിയിൽ നടക്കുന്ന ഫൈനലിൽ ഇറ്റലിയാണ് ഇം​ഗ്ലണ്ടിന്‍റെ എതിരാളികൾ.

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!