കോപ്പയിൽ ജയിച്ചാലും തോറ്റാലും എക്കാലത്തെയും മികച്ച താരം മെസ്സി തന്നെയെന്ന് അർജന്റീന പരിശീലകൻ

By Web TeamFirst Published Jul 10, 2021, 6:48 PM IST
Highlights

കോപ്പ ഫൈനലിൽ ബ്രസീലിനെതിരെ ജയമോ തോൽവിയോ ആകട്ടെ. അതൊന്നും എക്കാലത്തെയും മികച്ച കളിക്കാരനെന്ന മെസ്സിയുടെ സ്ഥാനത്തെ ബാധിക്കില്ല. അത് തെളിയിക്കാൻ അദ്ദേഹത്തിന് ഒരു കിരീടം ജയിച്ചു കാണിക്കേണ്ട കാര്യവുമില്ല.

റിയോ ഡി ജനീറോ: കോപ്പ അമേരിക്കയിൽ ലിയോൺൽ മെസ്സി രാജ്യത്തിനായി ആദ്യ കിരീടം നേടിയാലും ഇല്ലെങ്കിലും ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച കളിക്കാരൻ മെസ്സി തന്നെയാണെന്ന്  പരിശീലകൻ ലിയോണൽ സ്കലോനി. കോപ്പ കിരീടം ജയിച്ച് മെസ്സിക്ക് ഒന്നും തെളിയിക്കാനില്ലെന്നും സ്കലോനി പറഞ്ഞു.

കോപ്പ ഫൈനലിൽ ബ്രസീലിനെതിരെ ജയമോ തോൽവിയോ ആകട്ടെ. അതൊന്നും എക്കാലത്തെയും മികച്ച കളിക്കാരനെന്ന മെസ്സിയുടെ സ്ഥാനത്തെ ബാധിക്കില്ല. അത് തെളിയിക്കാൻ അദ്ദേഹത്തിന് ഒരു കിരീടം ജയിച്ചു കാണിക്കേണ്ട കാര്യവുമില്ല. തീർച്ചയായും കോപ്പയിൽ അർജന്റീന കിരീടം നേടാൻ ആ​ഗ്രഹിക്കുന്നുണ്ട്. പക്ഷെ, അത് മെസ്സിയുടെ മഹത്വത്തിന് അടിവരയിടാനല്ല. കഴിഞ്ഞ 30 വർഷമായി രാജ്യത്തിന് ഒരു പ്രധാന കീരിടം കൈപ്പിടിയിൽ ഒതുക്കാനാവാത്തതുകൊണ്ടാണ്.

കോപ്പയിൽ അർജന്റീന കീരിടം നേടിയാലും ഇല്ലെങ്കിലും ലോകത്തെ ഏറ്റവും മികച്ച താരം മെസ്സി തന്നെയാണ്. എതിരാളികൾ പോലും അത് സമ്മതിച്ചിട്ടുള്ള കാര്യമാണ്.ക്ലബ്ബ് തലത്തിൽ തന്നെ തന്റെ മഹത്വം തെളിയിക്കാനുള്ള കാര്യങ്ങളെല്ലാം മെസ്സി ചെയ്തിട്ടുണ്ടെന്നും സ്കലോനി പറഞ്ഞു.

കോപ്പ അമേരിക്ക ഫൈനലിൽ നാളെ പുലർച്ചെയാണ് മെസിയുടെ അർജന്റീന നെയ്മറുടെ ബ്രസീലീനെ നേരിടുക. ഒളിംപിക് സ്വർണവും അണ്ടർ 20 ലോകകപ്പും നേടിയിട്ടുള്ള മെസ്സിക്ക് സീനിയർ തലത്തിൽ അർജന്റീന കുപ്പായത്തിൽ ഇതുവരെ കിരീടം നേടാനായിട്ടില്ല. 2014ലെ ലോകകപ്പ് ഫൈനലിലേക്ക് അർജന്റീനയെ നയിച്ചെങ്കിലും ഫൈനലിൽ ജർമനിക്ക് മുന്നിൽ തോറ്റു.കോപ്പ ഫൈനലിൽ മെസ്സിയുടേ നേതൃത്വത്തിലിറങ്ങിയ അർജന്റീനക്ക്  രണ്ട് തവണ അടിതെറ്റുകയും ചെയ്തു.

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!