സ്‌പെയ്ന്‍- ഇറ്റലി പോരാട്ടം തീപാറും; യൂറോ സെമി മത്സരങ്ങള്‍ക്ക് നാളെ തുടക്കം

Published : Jul 05, 2021, 10:48 AM IST
സ്‌പെയ്ന്‍- ഇറ്റലി പോരാട്ടം തീപാറും; യൂറോ സെമി മത്സരങ്ങള്‍ക്ക് നാളെ തുടക്കം

Synopsis

32 കളികളില്‍ തോല്‍വിയറിയാതെ മുന്നേറുന്ന ഇറ്റലിയുടെ ആക്രമണം സ്‌പെയിനിന് മുന്നില്‍ ഫലിക്കുമോയെന്ന് കണ്ടറിയണം.

ലണ്ടന്‍: യൂറോ കപ്പില്‍ സെമിപോരാട്ടത്തിന് നാളെ തുടക്കം. ആദ്യ സെമിയില്‍ ഇറ്റലിക്ക് സ്‌പെയിനാണ് എതിരാളി. രാത്രി 12.30നാണ് മത്സരം. ഇംഗ്ലണ്ട്- ഡെന്‍മാര്‍ക്ക് സെമി മറ്റന്നാള്‍ നടക്കും.

ജൈത്രയാത്ര തുടരുന്ന ഇറ്റലിയും സ്‌പെയിനും നേര്‍ക്കുനേര്‍ വരുമ്പോള്‍ മത്സരം തീപാറുമെന്നുറപ്പ്. കഴിഞ്ഞ നാല് യൂറോയില്‍ രണ്ട് തവണ ചാംപ്യന്മാരായ സ്‌പെയിന്‍ ഒരിക്കല്‍ കൂടി കലാശപ്പോരാട്ടം സ്വപ്നം കാണുന്നു. 32 കളികളില്‍ തോല്‍വിയറിയാതെ മുന്നേറുന്ന ഇറ്റലിയുടെ ആക്രമണം സ്‌പെയിനിന് മുന്നില്‍ ഫലിക്കുമോയെന്ന് കണ്ടറിയണം.

സ്വിറ്റ്‌സര്‍ലന്‍ഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്താണ് സ്‌പെയിനെത്തുന്നത്. ഇറ്റലി ക്വാര്‍ട്ടറില്‍ മറികടന്നത് ബെല്‍ജിയത്തെ. കരുത്തരായ ഇംഗ്ലണ്ടിന് മറ്റന്നാള്‍ ഡെന്‍മാര്‍ക്കാണ് രണ്ടാം സെമിയില്‍ എതിരാളികള്‍.

ഇതുവരെ യൂറോ കിരീടത്തില്‍ തൊടാത്ത ഇംഗ്ലണ്ട് 25 വര്‍ഷത്തിന് ശേഷമാണ് അവസാന നാലിലെത്തുന്നത്. ഡെന്‍മാര്‍ക്ക് രണ്ടാം കിരീടത്തിനായാണ് ഒരുങ്ങുന്നത്. 1992ലായിരുന്നു അവരുടെ ആദ്യ കിരീടം,. വെംബ്ലിയിലാണ് രണ്ട് സെമിഫൈനലും നടക്കുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലോകകപ്പിലെ ദയനീയ പ്രകടനം, പരിശീലകൻ ജൂലിയൻ നാഗൽസ്‌മാൻ രാജിവച്ചു; ജർമനിയെ രക്ഷിക്കാൻ യൂർഗെൻ ക്ലോപ്പ് എത്തുമെന്ന് റിപ്പോർട്ടുകൾ
ലോകകപ്പിൽ പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് മെസിയും അർജന്‍റീനയും നാളെ ഇറങ്ങുന്നു, എതിരാളികള്‍ വമ്പന്‍മാരെ പൂട്ടിയ കാബൊ വെര്‍ദെ