യൂറോപ്പ ലീഗ്: ആഴ്‌സണലിനും ടോട്ടനത്തിനും ജയം, നാപ്പോളിക്ക് സമനിലക്കുരുക്ക്

Published : Dec 11, 2020, 08:59 AM ISTUpdated : Dec 11, 2020, 09:03 AM IST
യൂറോപ്പ ലീഗ്: ആഴ്‌സണലിനും ടോട്ടനത്തിനും ജയം, നാപ്പോളിക്ക് സമനിലക്കുരുക്ക്

Synopsis

ഐറിഷ് ക്ലബ് ഡുൻഡാൽകിനെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ആഴ്സണൽ തോൽപ്പിച്ചത്. 

ഡബ്ലിന്‍: യൂറോപ്പ ലീഗ് ഫുട്ബോളിൽ ആഴ്സണലിന് ജയം. ഐറിഷ് ക്ലബ് ഡുൻഡാൽകിനെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ആഴ്സണൽ തോൽപ്പിച്ചത്. ആഴ്സനലിനായി എഡ്ഡി, മൊഹമ്മദ് എൽനി, ജോ വില്ലോക്ക്, ബലോഗൻ എന്നിവർ ലക്ഷ്യം കണ്ടു. ജോർദാൻ ഫ്ലോഴ്സും സിയാൻ ഹോറെയുമാണ് ഡുൻഡാൽക്കിനായി ഗോൾ നേടിയത്.

യൂറോപ്പ ലീഗ് ഫുട്ബോളിൽ ടോട്ടനം ബെൽജിയം ക്ലബ്ബായ ആന്റ്‍വെർപിനെ തോൽപ്പിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ടോട്ടനത്തിന്റെ ജയം. ടോട്ടനത്തിനായി കാർലോസ് വിനിഷ്യസും ജ്യോവാനി ലോ സെൽസോയും ഗോളുകൾ നേടി. 

മറ്റൊരു മത്സരത്തിൽ ലെസ്റ്റർ സിറ്റി, എഇകെ ഏഥൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. സെൻഗിസ് അണ്ടർ, ഹാർവീ ബേൺസ് എന്നിവർ ലെസ്റ്ററിനായി ഗോൾ നേടി. 

യൂറോപ്പ ലീഗ് ഫുട്ബോളിൽ നാപ്പോളിക്ക് സമനില കുരുക്ക്. റയൽ സോസിഡാഡാണ് നാപ്പോളിയെ, സമനിലയിൽ തളച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. സെളൻസ്കിയുടെ ഗോളിലൂടെ മുപ്പത്തിനാലാം മിനിട്ടിൽ നാപ്പോളി മുന്നിലെത്തിയെങ്കിലും എക്സ്ട്രാ ടൈമിൽ വില്യൻ ജോസിലൂടെ റയൽ സമനില കണ്ടെത്തി. 

അതേസമയം എസി മിലാന്‍ ജയം സ്വന്തമാക്കി. സ്പാർട്ട പ്രേഗിനെ എതിരില്ലാത്ത ഒരു ഗോളിനാണ് എസി മിലാൻ തോൽപ്പിച്ചത്. ഇരുപത്തിമൂന്നാം മിനിട്ടിൽ ജെൻസ് പീറ്റർ ഹേഗാണ് വിജയഗോൾ നേടിയത്. മത്സരത്തിനിടെ, സ്പാർട്ട് പ്രേഗിന്റെ ഡൊമിനിക് പ്ലെക്കാട്ടി ചുവപ്പുകാർഡ് കണ്ട് പുറത്തായി. 

ജെംഷഡ്‌പൂരിനെ ഉരുക്കിയ മലയാളി; ഹീറോ ഓഫ് ദ് മാച്ചായി മുഹമ്മദ് ഇര്‍ഷാദ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച