അവസാന ലാപ്പില്‍ റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍

By Web TeamFirst Published Dec 10, 2020, 10:05 AM IST
Highlights

ഹെഡ്ഡറിലൂടെയാണ് താരം ഗോളുകള്‍ നേടിയത്. പരാജയപ്പെട്ടെങ്കിലും ഇന്റര്‍ മിലാന്‍- ഷാക്തര്‍ മത്സരം സമനിലയായതിനാല്‍ മോഞ്ചന്‍ഗ്ലാഡ്ബാഷും പ്രീക്വാര്‍ട്ടറിന് യോഗ്യത നേടി. 

മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച് റയല്‍ മാഡ്രിഡ്. ജര്‍മാന്‍ ക്ലബ ബൊറൂസിയ മോഞ്ചന്‍ഗ്ലാഡ്ബാഷിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സിദാനും സംഘവും ക്വാര്‍ട്ടറിനെത്തുന്നത്. കരീം ബെന്‍സേമയുടെ ഇരട്ട ഗോളുകളാണ് റയലിന് ജയമൊരുക്കിയത്. ഹെഡ്ഡറിലൂടെയാണ് താരം ഗോളുകള്‍ നേടിയത്. പരാജയപ്പെട്ടെങ്കിലും ഇന്റര്‍ മിലാന്‍- ഷാക്തര്‍ മത്സരം സമനിലയായതിനാല്‍ മോഞ്ചന്‍ഗ്ലാഡ്ബാഷും പ്രീക്വാര്‍ട്ടറിന് യോഗ്യത നേടി. 

ജയം അനിവാര്യമായ മത്സരമായിരുന്നു റയലിന്. കഴിഞ്ഞ മത്സരത്തില്‍ ഷാക്തറിനോടേറ്റ തോല്‍വിയാണ് റയലിനെ കുരുക്കിലാക്കിയത്. എന്നാല്‍ മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ തന്നെ റയല്‍ വല കുലുക്കി. ലൂകാസ് വാസ്‌ക്വസിന്റെ പാസ് താരം ഗോളാക്കി മാറ്റുകയായിരുന്നു. ആദ്യ പകുതി അവസാനിക്കും മുന്‍പ് തന്നെ റോഡ്രിഗോയുടെ ക്രോസ് താരം ബെന്‍സേമ ഗോളാക്കി മാറ്റി.

നെയ്മറിന്റെ ഹാട്രിക് മികവില്‍ പിഎസ്ജി

പിഎസ്ജി ഒന്നിനെതിരെ അഞ്ച് ഗോളിന് ഇസ്താംബൂള്‍ ബസക്‌സെഹിറിനെ തകര്‍ത്തു. ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന്റെ ഹാട്രിക്കാണ് ഫ്രഞ്ച് ചാംപ്യന്മാര്‍ക്ക് ജയമൊരുക്കിയത്. കെയ്‌ലിന്‍ എംബാപ്പെ രണ്ട് ഗോള്‍ നേടി. മെഹ്മത് ടൊപലാണ് ടര്‍ക്കിഷ് ടീമിന്റെ ആശ്വാസ ഗോള്‍ നേടിയത്. കഴിഞ്ഞ ദിവസം വംശീയാധിക്ഷേപം മൂലം ഉപേക്ഷിച്ച മത്സരമാണ് പുലര്‍ച്ചെ നടന്നത്. 

ലിവര്‍പൂളിന് സമനില

മുന്‍ ചാംപ്യന്മാരായ ലിവര്‍പൂളിനെ ഡാനിഷ് ക്ലബ് മിഡ്‌ലാന്‍ഡ് സമനിലയില്‍ തളച്ചു. ഇരുവരും ഓരോ ഗോള്‍ വീതം നേടി. മുഹമ്മദ് മത്സരത്തിന്റെ ഒന്നാം മിനിറ്റില്‍ തന്നെ ലിവര്‍പൂളിന് ലീഡ് സമ്മാനിച്ചു. 62ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ സ്‌കോള്‍സിന്റെ പെനാല്‍റ്റി ഗോള്‍ ടീമിന് സമനില നല്‍കി.

മറ്റു മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ 3-0ത്തിന് മാഴ്‌സലെ തകര്‍ത്തു. അത്‌ലറ്റികോ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളിന് ആര്‍ബി സാല്‍സ്ബര്‍ഗിനെ മറികടന്നു. ബയേണ്‍ 2-0ത്തിന് ലോകോമോട്ടീവ് മോസ്‌കോയെ തോല്‍പ്പി്ച്ചു. അറ്റ്‌ലാന്റ എതിരില്ലാത്ത ഒരു ഗോളിന് അയാക്‌സിനെ മറികടന്നു.

click me!