യൂറോപ്പിലെ ഫുട്ബോള്‍ പൂരങ്ങള്‍ക്ക് ഇന്ന് തുടക്കം, പ്രീമിയര്‍ ലീഗിലും ലാ ലിഗയിലും ഫ്രഞ്ച് ലീഗിലും മത്സരങ്ങള്‍

Published : Aug 15, 2025, 10:50 AM IST
Liverpool FC

Synopsis

ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ലാ ലിഗ, ഫ്രഞ്ച് ലീഗുകൾക്ക് ഇന്ന് തുടക്കമാകും. ഒമ്പത് മാസം നീളുന്ന പുതിയ സീസൺ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ആരാധകർ. 

ലണ്ടൻ: യൂറോപ്യൻ ഫുട്ബോൾ മാമാങ്കത്തിന് അരങ്ങുണരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ലാ ലിഗ, ഫ്രഞ്ച് ലീഗുകൾക്ക് ഇന്ന് തുടക്കമാകും. ഒമ്പത് മാസം നീളുന്ന പുതിയ സീസൺ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ആരാധകർ. യൂറോപ്പിലെ പുതിയ രാജാക്കാൻമാരെ തേടി ഇനി ഒമ്പത് മാസക്കാലം കാൽപന്തു കളിയുടെ ആരവങ്ങളിൽ ഫുട്ബോൾ ലോകം മുഴുകും. ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ഫുട്ബോൾ ലീഗെന്ന പേരുള്ള ഇം​ഗ്ല​ണ്ടിലെ പ്രീ​മി​യ​ർ ലീഗിനും ലോകമെമ്പാടും ആരാധകരുള്ള റയല്‍ മാഡ്രിഡും ബാഴ്സലോണയും മാറ്റുരക്കുന്ന സ്പെ​യി​നി​ൽ ലാ ​ലി​ഗയിലും യൂറോപ്പിന്‍റെ പുതിയ ചാമ്പ്യൻമാരായ പി എസ് ജി മത്സരിക്കുന്ന ഫ്രാ​ൻ​സിലെ ഫ്രഞ്ച് ലി​ഗ് വ​ണ്ണിലും ഇന്ന് കിക്കോഫ് ആകുമ്പോള്‍ ആരാധകരുടെ കണ്ണും കാതുമെല്ലാം ഇനി ഫുട്ബോളിനൊപ്പം പായും.

2025-2026 സീസണിൽ നിന്ന് വ്യത്യസ്തമായി കെട്ടിലും മട്ടിലും പുതുമ നിറച്ചാണ് ക്ലബുകൾ ഇത്തവണ ഇറങ്ങുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായാ ലിവർപൂളിന്‍റെ എതിരാളികൾ ബൗൺമൗത്ത് ആണ്. രാത്രി 12.30 നാണ് ലിവര്‍പൂളിന്‍റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ പോരാട്ടാം. ലീ​ഗിലെ 20 ടീമുകളും പുതിയ താരങ്ങളെ അവതരിപ്പിക്കും. ലീഡ്സ്, ബേൺലി, സണ്ടർലാൻഡ് ക്ലബുകൾ ഇത്തവണ പുതുതായി പ്രമോഷന്‍ കിട്ടി എത്തിയവരാണ്.

കാർ അപകടത്തിൽ മരിച്ച ലിവർപൂളിന്‍റെ പോർച്ചുഗീസ് താരം ഡിയോഗ ജോട്ടയ്ക്ക് ആദരം അർപ്പിച്ചാകും ഉദ്ഘാടന മത്സരം തുടങ്ങുക. ജോട്ടോയോടുള്ള ആദരസൂചകമായി ടീമുകൾ ഒരു നിമിഷം മൗനം ആചരിക്കും. താരങ്ങൾ കറുത്ത ആം ബാൻഡ് അണിഞ്ഞാവും ഗ്രൗണ്ടിൽ ഇറങ്ങുക. റയൽ മാഡ്രിഡും ബാഴ്സലോണും അത്ലറ്റിക് ക്ലബും അരങ്ങു തകർക്കുന്ന സ്പെയിനിലെ ലാ ലിഗയിലെ ഉദ്ഘാടന മത്സരത്തിൽ ജിറോണ റയോ വയ്യേക്കാനോയുമായി ഏറ്റുമുട്ടും. മത്സരം ഇന്ത്യൻ സമയം രാത്രി 10.30ന് ജിറോണയുടെ തട്ടകത്തിൽ.

രാത്രി 12.15ന് റെന്നേഴ്സ് എഫ്സിയും മാർസെയിലും തമ്മിലുള്ള പോരാട്ടത്തോടെ ഫ്രഞ്ച് ലീഗ് വണ്ണിനും ആവേശത്തുടക്കം.ജ​ർ​മ​ൻ ബു​ണ്ട​സ് ലി​ഗ ഈ മാസം 22നും ​ഇ​റ്റാ​ലി​യ​ൻ സീ​രി എ ​മ​ത്സ​ര​ങ്ങ​ൾ 23നു​മാ​ണ് തുടങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍
പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തര്‍ കളത്തില്‍; ലാ ലിഗയില്‍ ബാഴ്‌സലോണ ഇന്നിറങ്ങും