സൂപ്പര്‍ സണ്‍ഡേയില്‍ ക്ലാസിക് ജയവുമായി യുണൈറ്റഡ്; ലിവർപൂൾ പുറത്ത്!

Published : Jan 25, 2021, 08:25 AM ISTUpdated : Jan 25, 2021, 08:30 AM IST
സൂപ്പര്‍ സണ്‍ഡേയില്‍ ക്ലാസിക് ജയവുമായി യുണൈറ്റഡ്; ലിവർപൂൾ പുറത്ത്!

Synopsis

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകരുടെ നിലയ്‌ക്കാത്ത ആഘോഷത്തിനാണ് മത്സരം സാക്ഷ്യം വഹിച്ചത്. 

ഓള്‍ഡ് ട്രാഫോര്‍ഡ്: എഫ് എ കപ്പിലെ ക്ലാസിക് പോരാട്ടത്തില്‍ ലിവർപൂളിനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് അ‍ഞ്ചാം റൗണ്ടിൽ കടന്നു. 3-2നായിരുന്നു യുണൈറ്റഡിന്‍റെ ജയം. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് യുണൈറ്റഡ് ജയം പിടിച്ചെടുത്തത്.

18-ാം മിനിറ്റില്‍ മുഹമ്മദ് സലാ ലിവര്‍പൂളിനായി ആദ്യ ഗോള്‍ നേടി. ലിവര്‍പൂള്‍ ആരാധകര്‍ സന്തോഷത്തിന് അറുതിവരുത്തി എട്ട് മിനിറ്റിനപ്പുറം 26-ാം മിനിറ്റില്‍ യുണൈറ്റ‍ഡ് തിരിച്ചടിച്ചു. ഗ്രീൻവുഡിനിലൂടെയായിരുന്നു ഗോള്‍. 48-ാം മിനിറ്റില്‍ റാഷ്‌ഫോർഡ് ലീഡ് ഉയര്‍ത്തി. വീണ്ടും മുഹമ്മദ് സലാ ലിവര്‍പൂളിന്‍റെ രക്ഷകനായതോടെ 58-ാം മിനിറ്റില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമെത്തി. എന്നാല്‍ 78-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയഗോള്‍ നേടുകയായിരുന്നു. 

ടാമിക്ക് ഹാട്രിക്ക്, ചെല്‍സിക്ക് സൂപ്പര്‍ ജയം

എഫ് എ കപ്പ് ഫുട്ബോളിൽ ചെൽസി അഞ്ചാം റൗണ്ടിൽ കടന്നു. നാലാം റൗണ്ടിൽ ഒന്നിനെതിരെ മുന്ന് ഗോളിന് ലൂട്ടനെ തോൽപിച്ചു. ടാമി അബ്രഹാമിന്റെ ഹാട്രിക് കരുത്തിലാണ് ചെൽസിയുടെ ജയം. 11, 17, 74 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. ഫ്രാങ്ക് ലാംപാർഡിന് ശേഷം എഫ് എ കപ്പിൽ ഹാട്രിക് നേടുന്ന ആദ്യ ഇംഗ്ലണ്ട് താരമെന്ന നേട്ടവും ടാമി അബ്രഹാം സ്വന്തമാക്കി. സീസണിൽ ടാമിക്ക് ഇപ്പോൾ ആകെ പതിനൊന്ന് ഗോളായി. 2007 ജനുവരിയിലായിരുന്നു ലാംപാർഡിന്റെ ഹാട്രിക്.

ഒഡീഷക്കെതിരെ സമനില ആശ്വാസത്തില്‍ ബെംഗലൂരു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സെമെന്യോയുടെ ബാക്ക്‌ഹീല്‍ മാജിക്; മാഞ്ചസ്റ്റർ സിറ്റിക്ക് എട്ടാം എഫ്‌എ കപ്പ് കിരീടം
20 വർഷത്തെ കാത്തിരിപ്പിന് വിരാമം, അത്‌ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി ആഴ്സണൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ