വാക്‌സീന്‍ ചലഞ്ച്: കൂളെസ് ഓഫ് കേരള 47000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

By Web TeamFirst Published May 17, 2021, 4:08 PM IST
Highlights

238 ആരാധകരില്‍ നിന്നാണ് ഇത്രയും തുക സമാഹരിച്ചത്. കൂളെസ് ഓഫ് കേരളയുടെ സോഷ്യല്‍ മീഡിയ കൂട്ടായ്മകളില്‍ കൂടിയാണ് തുക സമാഹരണത്തിന് ആരാധകര്‍ക്ക് നിര്‍ദേശം നല്‍കിയത്.
 

കോഴിക്കോട്: കോവിഡ് വാക്സീന്‍ ചലഞ്ചിന്റെ ഭാഗമായി ഫുട്‌ബോള്‍ ക്ലബ് ബാഴ്‌സലോണയുടെ ആരാധക കൂട്ടായ്മയായ കൂളെസ് ഓഫ് കേരള 47000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. 238 ആരാധകരില്‍ നിന്നാണ് ഇത്രയും തുക സമാഹരിച്ചത്. കൂളെസ് ഓഫ് കേരളയുടെ സോഷ്യല്‍ മീഡിയ കൂട്ടായ്മകളില്‍ കൂടിയാണ് തുക സമാഹരണത്തിന് ആരാധകര്‍ക്ക് നിര്‍ദേശം നല്‍കിയത്. 

രാജ്യം നേരിടുന്ന വാക്സീന്‍ പ്രതിസന്ധിയെ തുടര്‍ന്നു കേരളത്തില്‍ വാക്സീന്റെ സൗജന്യ ലഭ്യത ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ധനസഹായവുമായി കൂളെസ് ഓഫ് കേരളയെത്തിയത്. കഴിഞ്ഞ വര്‍ഷം പ്രകൃതി ദുരന്തങ്ങളെ തുടര്‍ന്ന് സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് 1,51,891 രൂപ ബാഴ്‌സ ആരാധകരില്‍ നിന്ന് നമ്മള്‍ പിരിച്ചു നല്‍കിയിരുന്നു. 

നാടിന്റെ ആവശ്യങ്ങള്‍ മനസിലാക്കി അവസരത്തിനൊത്ത് പ്രവര്‍ത്തിക്കാന്‍ കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ എന്നും മുന്നില്‍ തന്നെ ഉണ്ടാവുമെന്ന് ഭാരവാഹികള്‍ പ്രസ്താവനയില്‍ അറിയിച്ചു.

click me!