പരിക്ക്, ഇബ്രാഹിമോവിച്ച് യൂറോ കപ്പിനില്ല

By Web TeamFirst Published May 17, 2021, 3:54 PM IST
Highlights

രാജ്യാന്തര ഫുട്ബോളിൽ നിന്ന് അഞ്ചു വർഷം മുമ്പ് വിരമിച്ച ഇബ്ര ഇക്കഴിഞ്ഞ മാർച്ചിലാണ് നിന്ന് വിരമിക്കൽ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്.

സ്റ്റോക്ക്ഹോം: സ്വീഡിഷ് സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് യൂറോ കപ്പിൽ കളിക്കില്ല. കാൽമുട്ടിനേറ്റ പരിക്കാണ് ഇബ്രക്ക് തിരിച്ചടിയായത്. സ്വീഡിഷ് ദേശീയ ടീം ഔദ്യോഗിക പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചു.

എസി മിലാൻ താരമായ ഇബ്രാഹിമോവിച്ചിന്,കഴിഞ്ഞയാഴ്ച യുവന്റസിനെതിരെ നടന്ന സെരി എ മത്സരത്തിനിടെയാണ് പരിക്കേറ്റത്. രാജ്യാന്തര ഫുട്ബോളിൽ നിന്ന് അഞ്ചു വർഷം മുമ്പ് വിരമിച്ച ഇബ്ര ഇക്കഴിഞ്ഞ മാർച്ചിലാണ് നിന്ന് വിരമിക്കൽ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. യൂറോ കപ്പിനുള്ള സ്വീഡിഷ് ടീമിൽ ഉൾപ്പെടുത്താമെന്ന സ്വീഡൻ പരിശീലകൻ ജാന്നെ അൻഡേഴ്സന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഇബ്ര വിരമിക്കൽ തീരുമാനം പിൻവലിച്ചത്.

സ്വീഡന്റെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനായ നാൽപതുകാരനായ ഇബ്ര 116 കളിയിൽ 62 ഗോൾ നേടിയിട്ടുണ്ട്. ജൂൺ പതിനൊന്നിന് റോമിലാണ് യൂറോ കപ്പിന്റെ കിക്കോഫ്.  യൂറോപ്പിലെ 11 വേദികളിലായി നടക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ ജൂലൈ 11ന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!